സിഐടിയു പതാകദിനം ആചരിച്ചു

സിഐടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില് പി കെ സന്തോഷ് പതാക ഉയര്ത്തുന്നു
കോഴിക്കോട് സിഐടിയു 18–ാം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, മന്ത്രി വി ശിവൻകുട്ടി, സി ജയൻബാബു, ആർ രാമു, കെ എസ് സുനിൽകുമാർ, കെ എൻ ഗോപിനാഥ്, സി കെ ഹരികൃഷ്ണൻ, ടി കെ രാജൻ എന്നിവർ പങ്കെടുത്തു. സിഐടിയു 18-–ാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഖാദി ബോര്ഡ് എംപ്ലോയീസ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില് പതാകദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ജിഷ ജില്ലാ ഓഫീസ് പരിസരത്ത് പതാക ഉയര്ത്തി. സെക്രട്ടറി പി കെ ഷിബിന് സ്വാഗതംപറഞ്ഞു. ട്രഷറര് കെ ഷൈലജ സംസാരിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില് പി കെ സന്തോഷ് പതാക ഉയര്ത്തി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എല് രമേശന് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി സി നാസര് സ്വാഗതം പറഞ്ഞു.








0 comments