ad
Deshabhimani

ചെറുവണ്ണൂർ മേൽപ്പാലം: മൂന്ന് ഗർഡറുകൾകൂടി സ്ഥാപിച്ചു

ചെറുവണ്ണൂർ കവലയിൽ മേൽപ്പാലത്തിനായി ഗർഡറുകൾ സ്ഥാപിക്കുന്നു

ചെറുവണ്ണൂർ കവലയിൽ മേൽപ്പാലത്തിനായി ഗർഡറുകൾ സ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 02:16 AM | 1 min read

ഫറോക്ക് ചെറുവണ്ണൂർ മേൽപ്പാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചൊവ്വാഴ്‌ച മൂന്ന്‌ ഗർഡറുകൾകൂടി സ്ഥാപിച്ചു. ചെറുവണ്ണൂർ ബിസി റോഡ് - കൊളത്തറ റോഡ് കവലയിലാണ് മൂന്നും ഘടിപ്പിച്ചത്. കോഴിക്കോട് മീഞ്ചന്ത - രാമനാട്ടുകര പാതയിൽ സമ്പൂർണ ഗതാഗത നിരോധം ഏർപ്പെടുത്തി ആദ്യദിവസമായ തിങ്കളാഴ്‌ച രണ്ട്‌ ഗർഡറുകൾ സ്ഥാപിച്ചിരുന്നു. ​ കരുണമുതൽ കോയാസ് സ്റ്റോപ്പുവരെയായി 700 മീറ്റർ ദൈർഘ്യമുള്ള പാലത്തിൽ ഓരോ സ്പാനിലും ആറുവീതം 14 സ്പാനുകളിലായി മൊത്തം 84 കോൺക്രീറ്റ് ഗർഡറുകളിൽ 42 ഗർഡറുകൾ നേരത്ത സ്ഥാപിച്ചിരുന്നു. പ്രധാന കവലകളിലുൾപ്പെടെ അവശേഷിക്കുന്ന 42ൽ നാല്‌ സ്പാനുകളിലെ 24 ഗർഡറുകളാകും ഒരാഴ്ച നീളുന്ന ഗതാഗത നിരോധ കാലയളവിൽ സ്ഥാപിക്കുക. അവശേഷിക്കുന്നവ അടുത്തഘട്ടത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ചെറുവണ്ണൂർ ബിസി റോഡ് - കൊളത്തറ റോഡ് കവലയിലെ പ്രവൃത്തി പൂർത്തിയാക്കി, ഇവിടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനും ആലോചനയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home