Deshabhimani

കുഞ്ഞ് കൈകളും വല്യ വരകളും

കുഞ്ഞ് കൈകളും വല്യ വരകളും

കോഴിക്കോട് ആര്‍‌ട്ട് ഗ്യാലറിയില്‍ നടക്കുന്ന ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെയും 
ജീവനക്കാരുടെയും ചിത്രപ്രദര്‍ശനത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Mar 03, 2026, 02:07 AM | 1 min read

കോഴിക്കോട് കുഞ്ഞുകൈകളാൽ വരയുടെ വലിയ ലോകം തീര്‍ത്ത് ചിത്രപ്രദര്‍ശനം. ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് ലിറ്റിൽ ഹാൻഡ്സ്, ബിഗ് നാച്വര്‍ എന്ന പേരിൽ ചേവായൂര്‍ ഭാരതീയ വിദ്യാഭവൻ സ്കൂൾ വിദ്യാര്‍ഥികളുടെ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നത്. 63–ഓളം കുട്ടികൾ വരച്ച 145 ചിത്രങ്ങളാണുള്ളത്. പ്രകൃതിയും പക്ഷികളും മൃഗങ്ങളുമെല്ലാമാണ് കുട്ടിക്കുരുന്നുകൾ ക്യാൻവാസിലാക്കിയത്. മൂന്ന് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളാണ് ചിത്രങ്ങൾ വരച്ചത്. പെൻസിൽ, ജലച്ചായം, അക്രിലിക് തുടങ്ങിയവയിൽ വരച്ചവ സ്കൂളിൽ അധികസമയമിരുന്നാണ് ഒരുക്കിയത്. ചെറിയ പ്രായത്തിലേ കുട്ടികൾക്ക് അംഗീകാരം നൽകി പ്രോത്സാഹിപ്പിക്കാനാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് സ്കൂളിലെ ചിത്രകലാധ്യാപിക സിന്ധു നെടൂളി പറഞ്ഞു.പ്രദര്‍ശനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഏഴിന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home