ഓട്ടോ - ടാക്സി ചാർജ് കാലോചിതമായി പരിഷ്കരിക്കുക

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ബാലുശേരി
ഓട്ടോ - ടാക്സി ചാർജ് കാലോചിതമായി പരിഷ്കരിക്കണമെന്ന് കോഴിക്കോട് ജില്ല ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂട്ടാലിട റോയൽ അവന്യൂ ഓഡിറ്റോറിയത്തിൽ (എം വി കൃഷ്ണൻകുട്ടി നഗർ) നടന്ന സമ്മേളനം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി കെ മുകുന്ദൻ അധ്യക്ഷനായി. പി കെ മുകുന്ദൻ പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി എൽ രമേശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ മമ്മു വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സുരേഷ് പുഴക്കൽ രക്തസാക്ഷി പ്രമേയവും എം പി സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലയിലെ 14 ഏരിയകളിൽനിന്നായി 240 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വേണു കക്കട്ടിൽ, ബി ആർ ബെന്നി, ഷിജി ആന്റണി, സി കെ ദിനേശ് ബാബു, എ ടി കെ ഭാസ്‌കരൻ, കെ സി വിജയൻ, എ സോമശേഖരൻ എന്നിവർ സംസാരിച്ചു. ടി കെ സുമേഷ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: വി വസീഫ് (പ്രസിഡന്റ്). പി പി ചാത്തു, വേണു കക്കട്ടിൽ, ഷിജി ആന്റണി, സി കെ പ്രമോദ്, കെ സി വിജയൻ, സി കെ ദിനേശ് ബാബു, എ സോമശേഖരൻ, എൻ കെ സുരേഷ്, ബിജു കളത്തിൽ (വൈസ് പ്രസിഡന്റുമാർ). എൽ രമേശൻ (ജനറൽ സെക്രട്ടറി). ബി ആർ ബെന്നി, കെ പി ആഷിഫ്അലി, സുരേഷ് പുഴക്കൽ, എ ടി കെ ഭാസ്കരൻ, പി ആരിഷ്, എം പി സുരേഷ് ബാബു, കെ സജിത് കുമാർ, ടി സരുൺ (സെക്രട്ടറിമാർ). കെ കെ മമ്മു (ട്രഷറർ).









0 comments