Deshabhimani

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് 'പീസ് ടോക്ക്' സംഘടിപ്പിച്ചു

peace talk kkd
വെബ് ഡെസ്ക്

Published on Sep 22, 2026, 02:15 PM | 1 min read

കോഴിക്കോട്: അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പീസ് ടോക്ക്' (Peace Talk) സമാപിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. 'യുദ്ധഭരിതമായ ലോകവും സമാധാനം തേടുന്ന മനുഷ്യനും' എന്ന വിഷയത്തിൽ നടന്ന പീസ് ടോക്ക്' കോഴിക്കോട് മേയർ ഒ സദാശിവൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ അമീർ ഡോ. സി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗോവ, മിസോറാം സംസ്ഥാനങ്ങളിലെ മുൻ ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള വിശിഷ്ടാതിഥിയായി. കോഴിക്കോട് ജില്ലാ മിഷണറി മൗലാനാ കെ അബ്ദുസ്സലാം സ്വാഗതവും, എഴുത്തുകാരൻ എ എം മുഹമ്മദ് സലീം ആമുഖഭാഷണവും നിർവഹിച്ചു. അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആഗോള ആത്മീയ നേതാവിന്റെ സമാധാന സ്ഥാപന ശ്രമങ്ങൾ വിശദീകരിക്കുന്ന പ്രത്യേക ഡോക്യുമെന്ററി പ്രസന്റേഷനും വേദിയിൽ നടന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home