ഇന്ത്യ-സിംബാബ്വെ ആദ്യ ട്വന്റി 20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

സ്മൃതി മന്ദാന (ഇടത്) ജോസഫിൻ എൻകോമോ (വലത്)| Photo: Cricbuzz
റായ്പുർ : സിംബാബ്വെയ്ക്കെതിരായ വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനായ ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ മത്സരമാണിത്. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.
റായ്പുരിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തൽ. മികച്ച ബൗൺസും പന്തിന്റെ വേഗവും ബാറ്റർമാർക്ക് അനുകൂലമാകാം. തുടക്കത്തിൽ പേസർമാർക്ക് നേരിയ സ്വിങ് ലഭിക്കാനും, മധ്യ ഓവറുകളിൽ സ്പിന്നർമാർ സ്വാധീനം ചെലുത്താനും സാധ്യതയുണ്ട്.
ഇന്ത്യൻ ടീം: ഷഫാലി വർമ്മ, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഹർമൻപ്രീത് കൗർ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഗുണാലൻ കമാലിനി, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, മിന്നു മണി, ശ്രീ ചരാണി, നന്ദിനി ശർമ, ക്രാന്തി ഗൗഡ്, അനുഷ്ക ശർമ, ജിന്തിമണി കലിത, നികി പ്രസാദ്, പ്രേമ റാവത്ത്.
സിംബാബ്വെ ടീം: കെലിസ് എൻഡ്ലോവ്, ബെലവ്ഡ് ബിസ, ചിപ്പോ മുഗേരി-തിരിപാനോ, ചിയേദ്സ ധുരുരു (വിക്കറ്റ് കീപ്പർ), ന്യാഷ ഗ്വാൻസുര, ജോസഫിൻ എൻകോമോ (ക്യാപ്റ്റൻ), മോഡസ്റ്റർ മുപചിക്വ, ഷാർൺ മയേഴ്സ്, ലോറൻ ഫിരി, ഫ്രാൻസിസ്ക ചിപാരെ, കുഡ്സായി ചിഗോറ, നൊംവെലോ സിബന്ദ, ഒലിൻഡർ ചാരെ, മിഷേൽ മവുങ്ക, ടെൻഡായി മകുഷ.









0 comments