Deshabhimani

മാർപ്പാപ്പ സുഖം പ്രാപിക്കുന്നു; ആരോഗ്യനില തൃപ്‌തികരം

Pope Leo XIV

ലിയോ പതിനാലാമൻ മാർപ്പാപ്പ

വെബ് ഡെസ്ക്

Published on Oct 16, 2026, 06:33 PM | 1 min read

റോം: ശ്വാസകോശത്തിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപ്പാപ്പ സുഖംപ്രാപിച്ചുവരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപ്പാപ്പ ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും നടക്കുകയും ശ്വസന വ്യായാമങ്ങൾ ചെയ്യുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രക്തപരിശോധനയിലും നെഞ്ചിന്റെ എക്സ്‌റേയിലും അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.


ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്ക്‌ പിന്നാലെ മാർപ്പാപ്പയ്ക്ക് അര്‍ബുദ ബാധ സ്ഥിരീകരിച്ചിരുന്നു. 71-കാരനായ പാപ്പയുടെ ആരോഗ്യനില ഇപ്പോൾ തൃപ്‌തികരമാണ്. പ്രാരംഭ ഘട്ടത്തിലായതിനാൽ രോഗമുക്തിക്ക് സാധ്യതയേറെയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.


കൂടുതൽ പരിശോധനകൾക്ക് ശേഷമാകും തുടർചികിത്സയിൽ അന്തിമ തീരുമാനം എടുക്കുക. ഇ‍ൗ മാസം 20 വരെയുള്ള മാർപാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home