തികച്ചും അപ്രതീക്ഷിതമായി ട്രെയിൻ കത്തിയമർന്നു; മോക് ഡ്രില്ലിൽ വിറച്ചത് യാത്രക്കാരും നാട്ടുകാരും

ഷൊർണൂർ: സംഗതി മോക് ഡ്രില്ലായിരുന്നെങ്കിലും പേടിച്ചത് ജനങ്ങളാണ്. ഒരു അപകടമുണ്ടാകുമ്പോൾ ഭയന്ന് നിൽക്കാതെ എങ്ങനെയെല്ലാം രക്ഷപ്പെടണമെന്നും മറ്റുള്ളവരെ രക്ഷപ്പെടുത്തണമെന്നും പരിശീലിപ്പിക്കുന്ന മോക് ഡ്രിൽ യാത്രക്കാരെ യഥാർഥത്തിൽ ഭയചകിതരാക്കുകയായിരുന്നു. വൻ അപകടമെന്ന് തോന്നിപ്പിക്കുന്ന വണ്ണം തീവണ്ടിയുടെ എഞ്ചിനുകൾ കത്തിയമരുന്ന കാഴ്ച യാത്രക്കാരും നാട്ടിലെ ജനങ്ങളും ഞെട്ടലോടെയാണ് കണ്ടത്.
കേരളം മറ്റൊരു വലിയ തീവണ്ടി അപകടത്തിന് കൂടി സാക്ഷിയാവുകയായിരുന്നുവെന്നായിരുന്നു കണ്ടുനിന്നവരാകെ കരുതിയത്. മോക് ഡ്രില്ലാണെന്ന് പറയാതെ നടത്തിയ പരിശീലനം അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൂടിയാണെന്ന് കൂടി യാത്രക്കാർ ചൂണ്ടിക്കാട്ടി. ജനം ഭയന്ന് നിൽക്കവെ ആംബുലൻസും പൊലീസ് ജീപ്പും പാഞ്ഞെത്തിയതോടെ ഗുരുതരമാണെന്ന് തന്നെ എല്ലാവരും കരുതി.
പിന്നെ ചലിച്ചത് സോഷ്യൽ മീഡിയ ആയിരുന്നു. തീപിടിത്ത വീഡിയോ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അപകട സന്ദേശങ്ങൾ അയച്ചുതുടങ്ങി യാത്രക്കാർ. വിവിധ മാധ്യമ ഓഫീസുകളിലേക്കും അപകട വാർത്തയെത്തി. പെട്ടെന്നായിരുന്നു ഒരു കമ്പാർട്ടുമെന്റിൽ തീപടർന്നത് കണ്ടത്. ഉടൻ തന്നെ ഞങ്ങളെല്ലാവരും പരിഭ്രാന്തരായി എന്ത് ചെയ്യമെന്ന് ആദ്യം മനസിലായില്ല. പിന്നീട് അറിയുന്നവരെയൊക്കെ വിവരം അറിയിച്ചു. ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു . അൽപ്പം കഴിഞ്ഞപ്പോഴാണ് മോക് ഡ്രില്ലാണെന്നും ഭയക്കേണ്ടതില്ലെന്നും പൊലീസ് പറഞ്ഞത്. തുടർന്നാണ് ശ്വാസം നേരെ വീണത്- ദൃക്സാഷിയായ ഒരു യാത്രക്കാരൻ പറഞ്ഞു. മോക് ഡ്രില്ലാണെങ്കിൽ പോലും അൽപ്പം കൂടി മുന്നറിയിപ്പുകൾ മുൻകൂട്ടി വേണമായിരുന്നുവെന്ന് നിരവധി പേർ പറഞ്ഞു
സംഗതി മോക് ഡ്രില്ലായിരുന്നെങ്കിലും പേടിച്ചത് ജനങ്ങളാണ്. ഒരു അപകടമുണ്ടാകുമ്പോൾ ഭയന്ന് നിൽക്കാതെ എങ്ങനെയെല്ലാം രക്ഷപ്പെടണമെന്നും മറ്റുള്ളവരെ രക്ഷ പ്പെടുത്തണമെന്നും പരിശീലിപ്പിക്കുന്ന മോക് ഡ്രിൽ യാത്രക്കാരെ യഥാർഥത്തിൽ ഭയചകിതരാക്കുകയായിരുന്നു. വൻ അപകടമെന്ന് തോന്നിപ്പിക്കുന്ന വണ്ണം തീവണ്ടിയുടെ എഞ്ചിനുകൾ കത്തിയമരുന്ന കാഴ്ച യാത്രക്കാരും നാട്ടിലെ ജനങ്ങളും ഞെട്ടലോടെയാണ് കണ്ടത്.
ട്രെയിൻ പാളം തെറ്റിയെന്നും നിരവധി പേർ അപകടത്തിൽപ്പെട്ട് ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള വിവരമാണ് ആദ്യം ജനങ്ങൾക്കിടയിൽ പ്രചരിച്ചത്. ഇതോടെ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും പൊതുജനങ്ങളും ആശങ്കയിലായി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയാതെ പലരും പരിഭ്രാന്തരായി.എമർജൻസി ഗ്രൂപ്പുകളിലടക്കം ട്രെയിൻ പാളം തെറ്റിയെന്ന സന്ദേശം പ്രചരിച്ചതോടെ ആശങ്ക കൂടുതൽ വ്യാപിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ അതിവേഗം കൈമാറപ്പെട്ടത് സംഭവത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം വർധിപ്പിച്ചു.എന്നാൽ പിന്നീട് നടത്തിയ വിശദീകരണങ്ങളിലൂടെയാണ് ഇത് ഒരു മോക്ക് ഡ്രിൽ മാത്രമാണെന്ന് വ്യക്തമായത്.








0 comments