കൊങ്കൺ പാതയിലെ ട്രെയിനുകൾക്ക് ഒക്ടോബർ 21 മുതൽ പുതിയ നോൺ-മൺസൂൺ സമയക്രമം

തിരുവനന്തപുരം: കൊങ്കൺ റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പുതിയ നോൺ-മൺസൂൺ സമയക്രമം ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേയിൽ നിന്ന് ആരംഭിക്കുന്നതും ഇവിടെ സർവീസ് അവസാനിപ്പിക്കുന്നതുമായ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, പാസഞ്ചർ ട്രെയിനുകളുടെ പുതുക്കിയ സമയക്രമമാണ് പ്രഖ്യാപിച്ചത്.
നേത്രാവതി എക്സ്പ്രസ് (16345/16346), മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618/12617), മത്സ്യഗന്ധ എക്സ്പ്രസ് (12619/12620), രാജധാനി എക്സ്പ്രസ് (12432/12431), കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12218/12217), ഗരീബ് രഥ് എക്സ്പ്രസ് (12201/12202), വന്ദേ ഭാരത് എക്സ്പ്രസ് (20645/20646) എന്നിവയുൾപ്പെടെ നിരവധി ട്രെയിനുകളുടെ വിവരങ്ങൾ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 21 മുതൽ പുതിയ സമയക്രമം
തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22653) മൺസൂൺ സമയക്രമത്തിൽ അവസാനമായി സർവീസ് നടത്തുന്നത് ഒക്ടോബർ 16 വെള്ളിയാഴ്ചയാണ്. നോൺ-മൺസൂൺ സമയക്രമത്തിലുള്ള ആദ്യ സർവീസ് ഒക്ടോബർ 24 ശനിയാഴ്ചയായിരിക്കും. ഈ ട്രെയിൻ ആഴ്ചയിൽ ഒരിക്കൽ ശനിയാഴ്ചയാണ് സർവീസ് നടത്തുന്നത്.
പുതിയ പട്ടികയിൽ മുംബൈ, ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളുടെ സ്റ്റേഷൻ തിരിച്ചുള്ള സമയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ട്രെയിനുകളുടെ പ്രത്യേക സ്റ്റേഷനുകളിലെ സമയങ്ങളിൽ തിരുത്തലുകളും വരുത്തിയിട്ടുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കുക
യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് ദക്ഷിണ റെയിൽവേ നിർദേശിച്ചു. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) വെബ്സൈറ്റ് വഴിയോ റെയിൽവേ ഹെൽപ്ലൈൻ നമ്പറായ 139 വഴിയോ യാത്രക്കാർക്ക് വിവരങ്ങൾ സ്ഥിരീകരിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം : https://sr.indianrailways.gov.in
പുതുക്കിയ സമയക്രമം മുഴുവനായി പിഡിഎഫ് രൂപത്തിൽ താഴെ നൽകിയിരിക്കുന്നു








0 comments