ഉത്സവകാല തിരക്ക്: ആറ് ട്രെയിൻ സർവീസുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ

പ്രതീകാത്മക ചിത്രം
ചെന്നൈ: ആയുധപൂജ ഉത്സവത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ആറ് ട്രെയിൻ സർവീസുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ.
യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് ഓരോ ട്രെയിനിലും ഒരു അധിക സ്ലീപ്പർ കോച്ച് വീതമാണ് അനുവദിച്ചിരിക്കുന്നത്. വിവിധ ട്രെയിനുകളിൽ ഒക്ടോബർ 15 മുതൽ 23 വരെയുള്ള തീയതികളിലാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
അധിക കോച്ച് അനുവദിച്ച ട്രെയിനുകൾ
16101 – താംബരം–കൊല്ലം എക്സ്പ്രസ്: ഒക്ടോബർ 16 മുതൽ 20 വരെ.
16102 – കൊല്ലം–താംബരം എക്സ്പ്രസ്: ഒക്ടോബർ 17 മുതൽ 21 വരെ.
20635 – ചെന്നൈ എഗ്മോർ–കൊല്ലം അനന്തപുരി എക്സ്പ്രസ്: ഒക്ടോബർ 15 മുതൽ 22 വരെ.
20636 – കൊല്ലം–ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ്: ഒക്ടോബർ 16 മുതൽ 23 വരെ.
16344 – രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ്: ഒക്ടോബർ 17 മുതൽ 19 വരെ.
16343 – തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്: ഒക്ടോബർ 18 മുതൽ 20 വരെ
ഉത്സവകാലത്ത് ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേയുടെ നടപടി. അധിക കോച്ചുകൾ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ യാത്രക്കാർക്ക് സ്ലീപ്പർ ക്ലാസ് യാത്രാസൗകര്യം ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.








0 comments