Deshabhimani

വിനു മങ്കാദ് ട്രോഫിയിൽ ആര്യവീർ സെവാഗിന് തകർപ്പൻ സെഞ്ചുറി

Aryaveer

ആര്യവീർ സെവാഗ്| Photo: Social media

വെബ് ഡെസ്ക്

Published on Oct 16, 2026, 08:15 PM | 1 min read

വിജയനഗരം : വിനു മങ്കാദ് ട്രോഫി അണ്ടർ-19 ഏകദിന ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന് തകർപ്പൻ സെഞ്ചുറി. ചണ്ഡീഗഢിനെതിരായ മത്സരത്തിൽ ഡൽഹി അണ്ടർ-19 ടീമിന്റെ നായകനായ ആര്യവീർ 143 പന്തിൽ 173 റൺസെടുത്തു. 19 ഫോറും എട്ട് സിക്സും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. പിവിജി രാജു എസിഎ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ താരത്തിന്റെ മികവിൽ ഡൽഹി ആറു വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.


ഇന്ത്യയുടെ അണ്ടർ-19 ടീമിനായി അരങ്ങേറ്റം കുറിച്ച ശേഷമുള്ള മികച്ച പ്രകടനങ്ങളിലൊന്നാണ് ആര്യവീറിന്റേത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്ന് ഇന്നിങ്സുകളിൽനിന്ന് 109 റൺസ് നേടി. പരമ്പരയിലെ ഉയർന്ന സ്കോർ 47 റൺസായിരുന്നു. രാജ്കോട്ടിൽ ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ക്യാംപിലും ആര്യവീർ പങ്കെടുത്തിരുന്നു.


ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദർ സെവാഗിന്റെ പേരിനൊപ്പം വരുന്ന പ്രതീക്ഷകൾക്കിടയിലും സ്വന്തം ശൈലിയിൽ കളിക്കാനാണ് മകനോട് നിർദേശിച്ചിട്ടുള്ളതെന്ന് സെവാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. സമ്മർദത്തെക്കുറിച്ച് ചിന്തിക്കാതെ സ്വതന്ത്രമായി കളിക്കണമെന്നും വലിയ സ്കോറുകൾ നേടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നുമായിരുന്നു ഉപദേശം. സ്വാഭാവികമായി കളിച്ചാൽ മികച്ച റൺസ് വരുമെന്നും സെവാഗ് പറഞ്ഞിരുന്നു.


മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും വിനു മങ്കാദ് ട്രോഫിയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തുന്നുണ്ട്. കർണാടക അണ്ടർ-19 ടീമിനായി സെഞ്ചുറി നേടിയ അൻവയ്, പിന്നാലെ 41 പന്തിൽ 85 റൺസും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home