മാനവീയം വീഥിയിലെ പ്രതിഷേധ പരിപാടിയിലെ പൊലീസ് നടപടി വിവാദത്തിൽ

തിരുവനന്തപുരം: മാനവീയം വീഥിയിൽ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ പൊലീസ് നടത്തിയ നടപടിയെച്ചൊല്ലി വിവാദം. നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് മുന്നോടിയായി പൊലീസെത്തി മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചു. കോർപ്പറേഷന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.
പൊലീസ് മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ തടയുകയും തുടർന്ന് സ്ഥലത്ത് വാക്കേറ്റമുണ്ടാകുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മൈക്ക് സെറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽനിന്ന് പൊലീസ് പിന്മാറിയെന്നാണ് റിപ്പോർട്ട്. പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ പൊലീസിന് കത്ത് നൽകിയിരുന്നു.








0 comments