Deshabhimani

വോട്ടുവെട്ടിപ്പ് അനുവദിക്കില്ല; കേരളമെങ്ങും പ്രതിഷേധത്തിര

Jantar Mantar Protest

കൊച്ചിയില്‍ നടന്ന പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 16, 2026, 07:01 PM | 1 min read

കൊച്ചി: വോട്ടുവെട്ടിപ്പിനെതിരെ രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റ്‌ കേരളത്തിലും ആഞ്ഞുവീശി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ആയിരങ്ങൾ അണിനിരന്ന തിരംഗാ മാർച്‌ നടന്നു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വിവിധ കേന്ദ്രങ്ങളിലെ മാർച്‌. സിപിഐഎം, സിപിഐ, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌, ഡിവൈഎഫ്‌ഐ, എഐവൈഎഫ്‌ തുടങ്ങിയ സംഘടനകളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും അണിനിരന്നു.


തിരുവനന്തപുരം മാനവീയം വീഥിയിൽ യുവതയ്‌ക്ക്‌ ആവേശമായി വോട്ടു ചോരി പ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന മുഖമായ പ്രകാശ്‌ രാജ്‌ എത്തി. എറണാകുളത്ത്‌ സാംസ്‌കാരിക–ചലച്ചിത്ര–മാധ്യമരംഗങ്ങളിലെ പ്രമുഖർ യുവജനങ്ങൾക്കൊപ്പം അണിനിരന്നു. എറണാകുളത്ത് വൈകുന്നേരം അഞ്ച് മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. അനീതി നിയമമാകുമ്പോൾ പ്രതിരോധം കടമയായി മാറുമെന്ന ബാനറും ​ഗാന്ധിജി, ബി ആർ അംബേദ്കർ, ഇ എം എസ്, ഭ​ഗത് സിം​ഗ്, വി എസ് അച്യുതാനന്ദൻ എന്നിവരുടെ ചിത്രങ്ങളും സമരക്കാർ ഉയർത്തി. കേരളമെങ്ങും ജന്തർ മന്തറുകൾ സൃഷ്‌ടിക്കപ്പെട്ട നിലയായിരുന്നു.


പ്രതിഷേധ മാർച്ചിൽ പി രാജീവ്, എൻ എസ് മാധവൻ, കെ ആർ മീര, കമൽ, രഞ്ജി പണിക്കർ, അമൽ നീരദ്, ആഷിഖ് അബു, കെ ജെ ജേക്കബ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ബി ഉണ്ണികൃഷ്ണൻ, വേടൻ, ആർ രാജ​ഗോപാൽ, ബിജിബാൽ, മുരുകൻ കാട്ടാക്കട‌, എൻ. ഇ സുധീർ, സന്തോഷ് കീഴാറ്റൂർ, ‌ടി എം ഹർഷൻ, സനീഷ് ഇളയിടത്ത്, സൂരജ് സന്തോഷ്, കെ കെ ഷാഹിന, മണികണ്ഠൻ ആചാരി, ഇർഷാദ് അലി, റിമ കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ അതിശക്തമായ പ്രതിഷേധ പരിപാടികൾ അരങ്ങേറി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home