Deshabhimani

ആര്യാൻ മുല്ലയെ അക്ഷരലോകത്തെത്തിച്ച ശ്രീരാഗിനും അച്ഛനും സ്നേഹാദരം

S

ശ്രീരാഗിനെയും അച്ഛൻ സുനിലിനെയും വളയം ഗവ. എച്ച്എസ്എസ് പിടിഎ പ്രസിഡന്റ്‌ പി പി സജിലേഷ് ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 01:13 AM | 1 min read

വളയം

ഒരു കൊച്ചുഡയറിക്കുറിപ്പിലൂടെ ഭിന്നശേഷിക്കാരനായ ആര്യാൻ മുല്ലയെ വീണ്ടും അക്ഷരലോകത്തെത്തിച്ച വളയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി ശ്രീരാഗിനും അച്ഛൻ സുനിലിനും പിടിഎയുടെ സ്‌നേഹാദരം. പിടിഎ പ്രസിഡന്റ്‌ പി പി സജിലേഷ് സ്‌നേഹോപഹാരം നൽകി.

മനസ്സുതൊട്ട ഒരു അനുഭവം ഡയറിയിൽ കുറിക്കണമെന്ന അധ്യാപിക റംലയുടെ നിർദേശത്തെ തുടർന്ന്‌ അഞ്ചാം ക്ലാസുകാരൻ ശ്രീരാഗ് എഴുതിയ അനുഭവമാണ്‌ ശ്രദ്ധേയമായത്‌. ഒരു കാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സമപ്രായക്കാരനായ ബാലന്റെ നിസ്സഹായാവസ്ഥയും അവനെ എങ്ങനെയെങ്കിലും സ്കൂളിലെത്തിക്കണമെന്ന ആഗ്രഹവുമായിരുന്നു ശ്രീരാഗിന്റെ കുറിപ്പ്‌. കാൽമുറിച്ച കുട്ടിയെ ഒക്കത്തെടുത്തു വരുന്നയാളെ കണ്ട ഓട്ടോ ഡ്രൈവറായ അച്ഛനാണ്‌ ശ്രീരാഗിന്‌ ഇവരെ പരിചയപ്പെടുത്തിയത്‌.

ബംഗാൾ സ്വദേശികളായ ഇവരുടെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ സുനിൽ മകനെയും കൂട്ടി ഇവരുടെ താമസസ്ഥലം സന്ദർശിച്ചിരുന്നു. ഈ കാഴ്ചയാണ് ശ്രീരാഗിന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞത്‌.

ചെറുപ്പത്തിൽ വാഹനാപകടത്തിലാണ് ആര്യാൻ മുല്ലയുടെ കാൽ നഷ്ടപ്പെട്ടത്. ശ്രീരാഗിന്റെ ഡയറിക്കുറിപ്പ് വായിച്ച അധ്യാപിക റംല, വിഷയം മറ്റ് അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാവിന്റെയും ഇടപെടലിനെ തുടർന്ന്‌ ആര്യാൻ മുല്ലയ്‌ക്ക്‌ സ്‌കൂളിൽ പ്രവേശനം നൽകി.

​​പ്രവാസിയുടെ സഹായത്തോടെ ആരംഭിച്ച സാന്ത്വനം പദ്ധതിയിൽ ആര്യാൻ മുല്ലയുടെ പഠനത്തിനായി എല്ലാ മാസവും തുക നൽകാൻ തീരുമാനിച്ചു. തുകയുടെ ആദ്യഗഡു സ്കൂൾ പ്രിൻസിപ്പൽ മനോജ്കുമാർ ആര്യാൻ മുല്ലയ്ക്ക് കൈമാറി. സാന്ത്വനനിധിയിൽ നിന്നും ആര്യാൻ മുല്ലയ്ക്ക് കൃത്രിമ കാൽ വയ്‌ക്കാനാവശ്യമായ പ്രവർത്തനങ്ങളും നടന്നുവരികയാണെന്ന് പിടിഎ പ്രസിഡന്റ്‌ പറഞ്ഞു. മദർ പിടിഎ പ്രസിഡന്റ്‌ എം കെ ബിജിന, എക്സിക്യൂട്ടീവ് അംഗങ്ങളായ എം പി വാസു, കെ കെ നിഷദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

gokulam

01

print edition ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഗോകുലം കേരളയ്ക്ക് ജയം
Sports Meet

03

print edition അഞ്ചിന്റെ മൊഞ്ച്‌; നെബിൻ കെ ആസാദ്‌
GV RAJA

05

print edition ട്രാക്കിൽ രാജ; മികച്ച സ്പോർട്സ് സ്കൂളിനുള്ള പുരസ്ക്കാരം നേടി ജി വി രാജ
deshabhimani section

Recommended

Deshabhimani
Home