സൂപ്പർ ലീഗ് കേരളa
ഇന്നിറങ്ങും കാലിക്കറ്റ് എഫ്‌സി

കോഴിക്കോട്
സൂപ്പർ ലീഗ് കേരളയിൽ പോയിന്റ് പട്ടികയിൽ മുൻനിരക്കാരുടെ വാശിയേറിയ പോരാട്ടത്തിൽ കാലിക്കറ്റ് എഫ് സി ശനിയാഴ്ച ഫോഴ്‌സ കൊച്ചി എഫ് സിയെ നേരിടും. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് കാലിക്കറ്റും കൊച്ചിയും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് കാലിക്കറ്റ് എഫ് സി സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. സ്തനാർബുദ ബോധവൽക്കരണ മാസമായ ‘പിങ്ക് ഒക്ടോബറി'ന്റെ ഭാഗമായി സാമൂഹിക ബോധവൽക്കരണ സന്ദേശമുയർത്തി പ്രത്യേക ‘പിങ്ക് ജേഴ്‌സി' ധരിച്ചാകും കൊച്ചിക്കെതിരെ കാലിക്കറ്റ് പന്തുതട്ടുക. വിജയത്തുടർച്ച നിലനിർത്തി പോയിന്റ് പട്ടികയിൽ മുന്നേറ്റം തുടരാൻ കാലിക്കറ്റ് എഫ് സിയും ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഫോഴ്‌സ കൊച്ചിയും ബൂട്ടണിയുമ്പോൾ കടുപ്പമേറിയ പോരാട്ടത്തിനാകും മൈതാനം സാക്ഷ്യം വഹിക്കുക. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായാണ് കാലിക്കറ്റ് ഒന്നാമത് തുടരുന്നത്. ഒരു മത്സരത്തിൽ പോലും പരാജയം അറിഞ്ഞിട്ടില്ല. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് കൊച്ചിയുടെ സമ്പാദ്യം. വൈകിട്ട് 6.30 മുതൽ കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് മത്സരം.









0 comments