നിറമേകിയത് കണ്ണിനും മനസ്സിനും

കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച 'റിഫ്ലക്ഷന്‍സ്' ചിത്രപ്രദര്‍ശനത്തിനരികെ കലാകാരികളും കലാകാരന്‍മാരും
കോഴിക്കോട് പൂക്കളും വീടും കടലും ആകാശവുമെല്ലാം ഇഷ്ടമുള്ള നിറങ്ങളിൽ ചാലിച്ച് മനോഹരമാക്കി കൂട്ടുകാര്‍. കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകുന്നതാണ് ഭിന്നശേഷി കലാകാരന്മാര്‍ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ വര്‍ണവിരുന്ന്. "റിഫ്ലക്ഷൻസ്' എന്ന പേരിലുള്ള ചിത്രപ്രദര്‍ശനത്തിൽ കട്ടിപ്പാറയിലെ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിലുള്ള കാരുണ്യതീരം ക്യാമ്പസിലെ എട്ട് കലാകാരന്മാരുടെ 80 ചിത്രങ്ങളാണുള്ളത്. രാമുവും രാജ് കുമാറും ഫാർലുവും ഹസീനയും മഞ്ജുഷയും നഫ്ലയും ഫാത്തിമ ജിൻസിയയും അമീർ അലിയുമെല്ലാം തങ്ങളുടെ ഓരോ ചിത്രത്തിലൂടെയും ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും കൂടിയാണ് പങ്കുവയ്ക്കുന്നത്. ഗ്ലാസ് പെയിന്റിങ്ങും അറബിക് കാലിഗ്രഫിയുമാണ് ഇവര്‍ ഒരുക്കിയത്. താൽപ്പര്യമുള്ളവര്‍ക്ക് ചിത്രങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്. 2016ൽ 280 ചിത്രങ്ങൾ സംഘം ആര്‍ട്ട് ഗ്യാലറിയിൽ പ്രദര്‍ശിപ്പിച്ചിരുന്നു. അഹമ്മദ് ദേവർകോവിൽ എംഎൽഎ പ്രദർശനം ഉദ്ഘാടനംചെയ്തു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. കെ പി യു അലി, സന്നാഫ് പാലക്കണ്ടി, സി ടി സക്കീർ ഹുസൈൻ, അഞ്ജു മോഹൻ, രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. 31 വരെയാണ് പ്രദര്‍ശനം.









0 comments