ad
Deshabhimani

ഇഡി റെയ്‌ഡിനെതിരെ പ്രതിഷേധം ജ്വലിച്ചു

ഇഡിയെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടന്ന പ്രകടനം

ഇഡിയെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Aug 19, 2026, 01:35 AM | 1 min read

കോഴിക്കോട്‌

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെ ഉപയോഗിച്ച്‌ രാഷ്‌ട്രീയവേട്ട നടത്തുന്നതിനെതിരെ സിപിഐ എം പ്രതിഷേധം. ജില്ലാ സെക്രട്ടറിയറ്റംഗം പി നിഖിലിന്റെ വീട്ടിലടക്കം ജില്ലയിൽ എട്ടിടങ്ങളിൽ ചൊവ്വാഴ്‌ച ഇഡി നടത്തിയ റെയ്‌ഡ്‌ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന്‌ സിപിഐ എം പ്രതിഷേധ കൂട്ടായ്‌മ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്ന ഹീനനടപടിയെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണം. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം കോർപറേഷൻ സ്‌റ്റേഡിയത്തിന്‌ സമീപം സമാപിച്ചു. പ്രതിഷേധ കൂട്ടായ്‌മ ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനംചെയ്‌തു. സി പി മുസാഫർ അഹമ്മദ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, എസ്‌ കെ സജീഷ്‌ എന്നിവർ സംസാരിച്ചു. കെ ബൈജു സ്വാഗതം പറഞ്ഞു.


രാഷ്ട്രീയപ്രേരിതം: എം മെഹബൂബ്‌

കോഴിക്കോട്‌

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി നിഖിലിന്റെ വീട്ടിലടക്കം എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടത്തിയ റെയ്‌ഡും ചോദ്യംചെയ്യലും രാഷ്ട്രീയപ്രേരിതമാണെന്ന്‌ ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ പറഞ്ഞു. മറ്റാർക്കോ വേണ്ടിയാണ്‌ ഇഡിയുടെ ഇടപെടൽ. നൂറ്‌ ശതമാനം രാഷ്ട്രീയപ്രേരിത റെയ്‌ഡാണ്‌ നടന്നിരിക്കുന്നതെന്നത്‌ വ്യക്തമാണ്‌. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും–നിഖിലിന്റെ അശോകപുരത്തുള്ള ഫ്ലാറ്റിലെത്തിയ ശേഷം മാധ്യമങ്ങളോട്‌ മെഹബൂബ്‌ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home