ad
Deshabhimani

മലബാർ റിവർ ഫെസ്റ്റിവൽ

ഇരുവഴിഞ്ഞിയിൽ കയാക്കിങ് 
പരിശീലനം തുടങ്ങി

a

ഇരുവഴിഞ്ഞി പുഴയിലെ ഇലന്തുകടവിൽ കയാക്കിങ് പരിശീലനം സി കെ കാസിം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 09, 2026, 01:01 AM | 1 min read

സ്വന്തം ലേഖകൻ

മുക്കം

പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഇന്റർ മീഡിയറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലനം ഇരുവഴിഞ്ഞിപ്പുഴയിലെ ഇലന്തുകടവിൽ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും പരീശീലനത്തിന് എത്തി. ഇത്തവണത്തെ മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 30ന് ആരംഭിക്കും. കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി നേതൃത്വത്തിൽ കോടഞ്ചേരി വൈറ്റ് വാട്ടർ അഡ്വഞ്ചേഴ്‌സിന്റെ സാങ്കേതിക സഹായത്തോടെയാണ് കയാക്കിങ് പരിശീലനം. ഇലന്തുകടവിൽ നടന്ന പരിശീലന പരിപാടി സി കെ കാസിം എംഎൽഎ പരിശീലകൻ നിസ്തുൽ ജോസിന് തുഴ കൈമാറി ഉദ്ഘാടനംചെയ്തു. അക്കാദമി പ്രസിഡന്റ്‌ പോൾസൺ അറയ്ക്കൽ അധ്യക്ഷനായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ്‌ അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി ഇലന്തൂർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home