ad
Deshabhimani

മാൻഹോളുകൾ തകർന്നതിൽ 
പ്രതിഷേധം

Manholes

മൂടിയില്ലാതെ കിടന്ന മാൻ ഹോളിൽ ഇരുന്ന് സൂപ്പി കാഞ്ഞിരമറ്റം പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jun 09, 2026, 01:53 AM | 1 min read

തൃപ്പൂണിത്തുറ


നടപ്പാതയിലെ മാൻഹോളുകളുടെ മുകളിലെ സ്ലാബുകൾ തകർന്നത്‌ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. തൃപ്പൂണിത്തുറ, പേട്ട - വടക്കേക്കോട്ട റോഡിൽ മെട്രോ പില്ലർ 998ന് സമീപത്തായി വാഹന ഷോറൂമിനോട് ചേർന്നുള്ള നടപ്പാതയിലാണ് അടുത്തടുത്തായി സ്ലാബുകൾ തകർന്ന് അപകടക്കെണിയാകുന്നത്.


അധികൃതർ നടപടിയെടുക്കാത്തതിൽ പ്ലക്കാർഡും കൈയിലേന്തി സാമൂഹികപ്രവർത്തകൻ സൂപ്പി കാഞ്ഞിരമറ്റം മാൻഹോളിന് മുകളിലിരുന്ന്‌ പ്രതിഷേധിച്ചു. തുടർന്ന് പൊലീസുകാരും സമീപത്തുള്ളവരുമെല്ലാംചേർന്ന് കല്ലുകളും മറ്റുംവച്ച് താൽക്കാലികമായി മാൻഹോളുകൾ മൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home