സൗകര്യങ്ങളില്ല; ദുരിതട്രാക്കിൽ കായികമേള

എഐ ചിത്രം
കോഴിക്കോട്
ചേവായൂർ സബ്‌ജില്ലാ കായികോത്സവത്തിന് ആവശ്യമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മേളയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾ കുടിവെള്ളം പോലുമുണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശുചിമുറിയിലെ പൈപ്പിൽനിന്ന് വെള്ളം കുടിക്കേണ്ട അവസ്ഥയായിരുന്നുവെന്നും അവർ പറഞ്ഞു. വെള്ളം ഇല്ലാതിരുന്നതോടെ അധ്യാപകർ പുറത്തുനിന്ന് വാങ്ങി കൊണ്ടുവരികയായിരുന്നു.
സജ്ജീകരണങ്ങൾ ഇല്ലാതിരുന്നതോടെ പല മത്സരങ്ങളും നിശ്ചയിച്ചതിലും ഏറെ വൈകിയാണ് തുടങ്ങിയത്. അധികൃതർ കൃത്യമായി ഇടപെടാത്തതിനാൽ കുട്ടികൾക്ക് മത്സരിക്കാൻ പറ്റാത്ത സാഹചര്യവുമുണ്ടായി. പരാതി പറഞ്ഞിട്ടും അധികൃതരിൽനിന്ന് കൃത്യമായ ഇടപെടലുണ്ടായില്ലെന്നും വിദ്യർഥികൾ പറഞ്ഞു.









0 comments