ad
Deshabhimani

വി എസ്‌ സ്‌മരണ: ഇന്ന്‌ 16 ഏരിയകളിൽ പ്രകടനവും പൊതുയോഗവും

വി എസ്‌
വെബ് ഡെസ്ക്

Published on Jul 21, 2026, 01:55 AM | 1 min read

കോഴിക്കോട്‌

പോരാട്ടങ്ങൾക്ക്‌ ചൂടും വെളിച്ചവും പകർന്ന്‌ ഒരുനൂറ്റാണ്ടിന്റെ സമരജീവിതമായിരുന്ന വി എസ്‌ അച്യുതാനന്ദന്റെ സ്‌മരണ ചൊവ്വാഴ്‌ച പുതുക്കും. സിപിഐ എം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും ചേരും. പാർടി ഓഫീസുകളും കേന്ദ്രങ്ങളും അലങ്കരിച്ചും പ്രഭാതഭേരി നടത്തിയും പതാക ഉയർത്തും. എല്ലായിടങ്ങളിലും വൈകിട്ടാണ്‌ അനുസ്‌മരണ സമ്മേളനം. എകരൂലിൽ ചേരുന്ന പരിപാടി സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസും ബാലുശേരിയിൽ ജില്ലാ സെക്രട്ടറി എം മെഹബൂബും ഉദ്‌ഘാടനംചെയ്യും. പറന്പിൽ ബസാറിൽ റെഡ്‌ വളന്റിയർ മാർച്ചും പ്രകടനവും സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌കുമാറും പാറോപ്പടി ചേവായൂർ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം വി വസീഫും മൊകേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതികയും അന്പലപ്പടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോമും ഉദ്‌ഘാടനംചെയ്യും. മറ്റിടങ്ങളിൽ അരീക്കാട്‌, സ്‌നേഹാഞ്ജലി ഓഡിറ്റോറിയം, കട്ടാങ്ങൽ, കാരശേരി ജങ്‌ഷൻ, പേരാന്പ്ര കമ്യൂണിറ്റി ഹാൾ ഗ്ര‍ൗണ്ട്‌, പള്ളിക്കര, എടച്ചേരി കമ്യൂണിറ്റി ഹാൾ, നാദാപുരം റോഡ്‌, വില്യാപ്പള്ളി ട‍ൗൺ, കൊയിലാണ്ടി എന്നിവിടങ്ങളിലാണ്‌ അനുസ്‌മരണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home