ഹെലന്‍ കെല്ലര്‍ ദിനാചരണവും സംഗമവും
അകക്കണ്ണിൻ കാഴ്ചയിൽ ഒരുമിച്ച്...

ഹെലൻ കെല്ലർ ദിനാചരണത്തിലും കാഴ്ചയില്ലാത്ത വനിതകളുടെ സംസ്ഥാന സമ്മേളനത്തിലും പങ്കെടുക്കാനെത്തിയവർ ഉദ്‌ഘാടകൻ മന്ത്രി പി കെ ബഷീറിൽ നിന്ന് ലഭിച്ച ബാഗ് തൊട്ട് നോക്കി പരിശോധിക്കുന്നു
കോഴിക്കോട്
അകക്കണ്ണിന്റെ തിളക്കത്തിൽ അവര്‍ പരസ്പരം കണ്ടു... വിശേഷങ്ങൾ പങ്കിട്ടും പൊട്ടിച്ചിരിച്ചും ഇരുട്ടിന്റെ ലോകത്ത് പ്രതീക്ഷയുടെ വെളിച്ചം പരത്തി. കോര്‍പറേഷന്‍ സമന്വയ പ്രോജക്ടും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ഹെലന്‍ കെല്ലര്‍ ദിനാചരണവും കാഴ്ചപരിമിതരായ വനിതകളുടെ സംസ്ഥാനതല സംഗമത്തിലുമാണ് ഹൃദയങ്ങൾ സംസാരിച്ചത്. പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പുതിയറ എസ് കെ പൊറ്റെക്കാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ ജെ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം അബ്ദുല്‍ ഹക്കീം സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എസ് കെ ബീനാകൃഷ്ണന്‍ ഹെലന്‍ കെല്ലര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ടി സുനില്‍, ബി വിനോദ്, കെ വിജയകുമാരി, വൈസ് പ്രസിഡന്റുമാരായ എം സീനത്ത്, ജി മണികണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ വി സത്യന്‍, എ കെ ശുഭ, ജില്ലാ ആക്ടിങ് പ്രസിഡന്റ് മധു, കൗണ്‍സിലര്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. കംപ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയ കാഴ്ചപരിമിതരായ വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, വനിതാ ഭാരവാഹികള്‍ക്ക് ആദരം എന്നിവയും നടന്നു.











0 comments