ad
Deshabhimani

പെൻഷൻ പദ്ധതിയും *ക്ഷേമനിധിയും പരിഷ്കരിക്കണം

ദേശീയ സമ്പാദ്യനിധി ഏജന്റുമാരുടെ പെൻഷൻ പദ്ധതിയും ക്ഷേമനിധിയും കാലോചിതമായി പരിഷ്കരിക്കണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) എട്ടാമത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു

ദേശീയ സമ്പാദ്യനിധി ഏജന്റുമാരുടെ പെൻഷൻ പദ്ധതിയും ക്ഷേമനിധിയും കാലോചിതമായി പരിഷ്കരിക്കണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) എട്ടാമത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു

വെബ് ഡെസ്ക്

Published on Jul 04, 2026, 12:10 AM | 1 min read


പേരാമ്പ്ര

ദേശീയ സമ്പാദ്യനിധി ഏജന്റുമാരുടെ പെൻഷൻ പദ്ധതിയും ക്ഷേമനിധിയും കാലോചിതമായി പരിഷ്കരിക്കണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) എട്ടാമത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പി എം കല്യാണിക്കുട്ടി നഗറിൽ (പേരാമ്പ്ര റീജണൽ ബാങ്ക് ഓഡിറ്റോറിയം) സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഇ ഷീല അധ്യക്ഷയായി. എൻ തങ്കമ്മ പതാക ഉയർത്തി. സലിത രക്തസാക്ഷി പ്രമേയവും ആർ രേണുക അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ലസിത പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ റീജാകുമാരി വരവുചെലവ്‌ കണക്കും സംസ്ഥാന ജനറൽ സെക്രട്ടറി അന്നമ്മ ജോസഫ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കോമളവല്ലി, സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ കെ ലാൽ സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആർ രേണുക (പ്രസിഡന്റ്‌), വി ദീപ, വിനയകുമാർ(വൈസ് പ്രസിഡന്റുമാർ), ഇ ഷീല (സെക്രട്ടറി), പി ലസിത, സലിത (ജോ. സെക്രട്ടറിമാർ), എ റീജാകുമാരി (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home