എയിംസ് കോഴിക്കോടിന് വേണം
ജ്വലിച്ചു ജനരോഷം


സ്വന്തം ലേഖകൻ
Published on Jul 21, 2026, 01:59 AM | 1 min read
കോഴിക്കോട്
കേരളത്തിന്റെ ദീർഘകാല ആവശ്യമായ എംയിസിന് കിനാലൂരിൽ ഏറ്റെടുത്ത സ്ഥലമുണ്ടായിട്ടും അവിടെനിന്ന് മാറ്റാനുള്ള സംസ്ഥാന–കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജനരോഷമുയർന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദഗ്‌ധ പഠനം നടത്തിയാണ് എംയിസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ എംയിസ് ഇവിടെനിന്ന് മാറ്റാനുള്ള ആസൂത്രിത നീക്കമാണ് ആരോഗ്യവകുപ്പും മറ്റും നടത്തുന്നത്. ഇൗ നീക്കത്തിനെതിരെയാണ് സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്. മുതലക്കുളത്ത് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. വിപുലമായ സൗകര്യങ്ങളോടെ എയിംസ് സ്ഥാപിക്കാനുള്ള ഭൂമി എല്‍ഡിഎഫ് സര്‍ക്കാർ കിനാലൂരിൽ കണ്ടെത്തിയതാണ്. ഇപ്പോൾ സ്ഥലം മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കോഴിക്കോടിനോടും മലബാറിനോടുമുള്ള അവഗണനയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുമാണ്. മുന്‍ സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദഫല മായാണ് കേന്ദ്രസർക്കാർ എയിംസ് അനുവദിക്കാമെന്നും അനുയോജ്യ സ്ഥലം കണ്ടെത്താനും സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് കിനാലൂരില്‍ 252 ഏക്കർ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചത്. എംയിസിനുള്ള എല്ലാ മാനദണ്ഡങ്ങളും ഇവിടെ ഉറപ്പാക്കുകയുംചെയ്‌തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെയും കരിപ്പൂർ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് സൗകര്യവുമുണ്ടെന്ന് അറിയിച്ച് അനുബന്ധ നടപടിയും പൂര്‍ത്തിയാക്കി. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയിലെ 151.52 ഏക്കറാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഉത്തരവിലൂടെ കൈമാറിയത്. ഇതിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടിയും തുടങ്ങി. ഇതോടെ 100 ഏക്കര്‍കൂടി മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിന് കൈമാറാനാകും. എല്ലാ നടപടിക്രമങ്ങളുമായിട്ടും എയിംസ് കോഴിക്കോട്ടുനിന്ന് മാറ്റാനുള്ള നീക്കം അപലപനീയമാണ്. എംയിസ് കോഴിക്കോടിനുതന്നെ ലഭ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഗമം പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മോഹനൻ, കെ കെ ലതിക, വി വസീഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം മെഹബൂബ് സ്വാഗതം പ റഞ്ഞു.










0 comments