കരാർ തൊഴിലാളികളെ *പിരിച്ചുവിട്ടതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മാനാഞ്ചിറയിലെ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ ജയപ്രകാശ് സംസാരിക്കുന്നു.
കോഴിക്കോട്
ബിഎസ്‌എൻഎൽ മേഖലയിലെ കരാർ തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടതിൽ തൊഴിലാളികളുടെ പ്രതിഷേധം. ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു ബിഎസ്‌എൻഎൽ എക്‌സ്ചേഞ്ചിന് മുന്നിൽ ധർണ നടത്തിയത്.
മാനാഞ്ചിറ എക്സ്ചേഞ്ചിലെ സെക്യൂരിറ്റി ജോലിചെയ്യുന്ന ഐഎം വർക്ക് എടുക്കുന്ന മൂന്ന് തൊഴിലാളികളെ ഒഴിവാക്കി. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ഒരു തൊഴിലാളി മാത്രമാണ് ഇപ്പോഴുള്ളത്. സെക്യൂരിറ്റി ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടം സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.
എഐഡിപി ജില്ലാ കമ്മിറ്റി അംഗം എ പുരുഷു ഉദ്ഘാടനം ചെയ്തു. ബിഎസ്‌എൻഎൽ സിസിഎൽയു സെക്രട്ടറി വിഷ്‌ണു അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ ജയപ്രകാശ്, സിസിഎൽയു സംസ്ഥാന സെക്രട്ടറി സി കെ വിജയൻ, അഖിലേന്ത്യാ പ്രസിഡന്റ് എൻ സുരേഷ്, ബിഎസ്‌എൻഎൽഇയു ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കെ കെ രജീഷ് എന്നിവർ സംസാരിച്ചു.










0 comments