ad
Deshabhimani

ഓർമകളിൽ നിറഞ്ഞ് എം കേളപ്പൻ

 എം കേളപ്പൻ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പുഷ്പചക്രം സമർപ്പിച്ച് 
അഭിവാദ്യംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 12, 2026, 01:20 AM | 1 min read

വടകര

മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവും സിപിഐ എം ജില്ലാ സെക്രട്ടറിയുമായിരുന്ന എം കേളപ്പന്റെ ഏഴാമത് ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ പതാക ഉയർത്തലും സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പുഷ്പചക്ര സമർപ്പണവും അനുസ്മരണ യോഗവും നടന്നു. കെ കുഞ്ഞികണ്ണൻ പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് അനുസ്മരണ യോഗം ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. പി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം കേളപ്പന്റെ കുടുംബം പുതുപ്പണം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് നൽകിയ ധനസഹായം കെ കെ നാരായണൻ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരൻ, കെ പുഷ്പജ തുടങ്ങിയവർ പങ്കെടുത്തു. എം കേളപ്പൻ, എം നാരായണി അനുസ്മരണ ഭാഗമായി വൈകിട്ട് പണിക്കോട്ടിയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും നടത്തി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനംചെയ്തു. പി കെ ബാലകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ, ടി സി രമേശൻ, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. സി രാജേഷ് സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. തുടർന്ന് ഗാന്ധി വിളക്ക് നാടകവും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home