പുസ്‌തകപ്രകാശനം 24ന്‌

റഫിക്ക്‌ ആരാധകന്റെ അശ്രുപൂജ

മുഹമ്മദ് റാഫി ഓർമ്മപുസ്തകം
avatar
സ്വന്തം ലേഖകൻ

Published on May 22, 2025, 01:02 AM | 1 min read

കോഴിക്കോട്‌

അനശ്വരഗായകൻ മുഹമ്മദ്‌ റഫിക്ക്‌ ആരാധകനൊരുക്കിയ അശ്രുപൂജ ‘മുഹമ്മദ്‌ റഫി –-സംഗീതലോകത്തെ നാദവിസ്‌മയം’ ശനിയാഴ്‌ച പ്രകാശിപ്പിക്കും. ദീർഘകാലം പ്രവാസജീവിതം നയിച്ച സി പി ആലിക്കോയയാണ്‌ റഫിയുടെ ജീവിതത്തെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്‌തകം തയ്യാറാക്കിയത്‌. റഫിയുടെ നൂറാംജന്മദിനാഘോഷ വേളയിൽ സ്‌നേഹോപഹാരമായാണ്‌ പുസ്‌തകം ഒരുക്കിയത്‌. റഫിയുടെ സംഗീത ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ സൂക്ഷ്‌മമായി നടത്തിയ നിരീക്ഷണമാണ്‌ പുസ്‌തകം. അദ്ദേഹത്തിന്റെ സംഗീതയാത്രയുടെ എല്ലാ ഘടകങ്ങളും പുസ്‌തകത്തിലുണ്ട്‌. മനോഹര ഗാനങ്ങളും ജീവചരിത്രക്കുറിപ്പുകളും സമകാലികരായ മഹാന്മാരുടെ സ്‌നേഹവചനങ്ങളുമാണ്‌ കൃതി. മുഹമ്മദ്‌ റഫി ലവേഴ്‌സ് അസോസിയേഷൻ ഗ്ലോബൽ വിഷൻ അവതരിപ്പിക്കുന്ന ‘സുരോൻ ക സർതാജ്‌’ ഗാനസന്ധ്യയിലാണ്‌ പുസ്‌തകപ്രകാശനം. വൈകിട്ട്‌ ആറരയ്‌ക്ക്‌ ഗോകുലം ഗ്രാന്റ്‌ ഹോട്ടൽ റൂഫ്‌ ടോപ്പിൽ ചേരുന്ന ചടങ്ങിൽ അബ്ദുസമദ്‌ സമദാനി കൈതപ്രത്തിന്‌ നൽകി പ്രകാശിപ്പിക്കും. അമ്പത്തിയഞ്ച്‌ വയസ്സിൽ റഫി എന്ന ഗാനേതിഹാസം പാടിത്തീർത്തത്‌ കാലത്തിനുപോലും മായ്‌ച്ചുകളയാനാവില്ല. ഹിന്ദി, ഉറുദു ഭാഷയറിയാത്തവർ പോലും ആ നാദവീചിയുടെ മാസ്‌മരികതയിൽ അലിയും. റൊമാന്റിക്‌, ക്ലാസിക്കുകൾ, ഗസലുകൾ, ഖവാലികൾ, ഭജൻ, ദേശഭക്തി ഗാനങ്ങൾ, കോമഡി ഗാനങ്ങൾ തുടങ്ങി പേരിട്ട്‌ വിളിക്കാവുന്ന ഏത്‌ ഭാവത്തിലുള്ള ഗാനങ്ങളായാലും ഒരേ പൂർണതയോടെ അദ്ദേഹത്തിന്‌ പാടി ഫലിപ്പിക്കാനായി. അദ്ദേഹത്തെക്കുറിച്ച്‌ കൂടുതലറിയുന്നതിനാണ്‌ ഈ സ്‌നേഹാദരമെന്ന്‌ ആലിക്കോയ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home