അനുശോചിച്ച് ഊരാളുങ്കൽ തൊഴിലാളികളും ജീവനക്കാരും
‘ആ സ്വപ്നം ഞങ്ങൾ സാക്ഷാത്കരിക്കും’

രമേശൻ പാലേരി അനുശോചനയോഗത്തിൽ യുഎൽസിസിഎസ് വൈസ് ചെയർമാൻ എം എം സുരേന്ദ്രൻ സംസാരിക്കുന്നു
മടപ്പള്ളി
പ്രിയങ്കരനായിരുന്ന നായകൻ രമേശൻ പാലേരിയുടെ സ്വപ്നം സാക്ഷാത്‌കരിക്കുമെന്ന പ്രതിജ്ഞയെടുത്ത് യുഎൽസിസിഎസ് തൊഴിലാളികളും ജീവനക്കാരും. ചെയർമാന്റെ വിയോഗത്തിൽ അനുശോചിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളും ജീവനക്കാരും ചേർന്ന യോഗം വികാരതീവ്രമായ രംഗങ്ങൾക്കു വേദിയായി. കണ്ണീരും ഗദ്ഗദവും വാക്കുകളെ മുറിച്ചു. പലരും സംസാരം മുഴുമിക്കാനാവാതെ വേദിയിൽനിന്നിറങ്ങി.
ചെയർമാൻ ഏല്പിച്ചുപോയ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും അവയുടെ എല്ലാ പൂർണതയോടും സാക്ഷാത്കരിക്കുമെന്ന പ്രതിജ്ഞയായിരുന്നു അനുശോചനം അർപ്പിച്ചവരുടെയെല്ലാം വാക്കുകളിൽ. വൈസ് ചെയർമാൻ എം എം സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷനായി. ഡയറക്ടർ പി പ്രകാശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സീനിയർ ഡയറക്ടർ വി കെ അനന്തൻ, ഡയറക്ടർമാരായ പി കെ സുരേഷ് ബാബു, കെ ടി രാജൻ, കെ ടി കെ അജി, ടി ടി ഷിജിൻ, സി കെ ശ്രീജിത്ത്, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ ജയരാജ്, യു എൽ സൈബർ പാർക്ക് സിഒഒ ടി കെ കിഷോർ കുമാർ, യുഎൽടിഎസ് സിഇഒ ഹരിശങ്കർ, യുഎൽ റിസർച്ച് ഡയറക്ടർ സന്ദേശ് ഇ പ, സർഗാലയ സിഇഒ ഷാരോൺ വീട്ടിൽ, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സിഒഒ ടി യു ശ്രീപ്രസാദ്, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ഡെപ്യൂട്ടി ഡയറക്ടർ കെ രാഘവൻ, മാറ്റർ ലാബ് ജനറൽ മാനേജർ ഫ്രെഡ്ഡി സോമൻ എന്നിവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ എസ് ഷാജു സ്വാഗതം പറഞ്ഞു.










0 comments