ad
Deshabhimani

ചിരട്ടയിൽ വിരിയും വിസ്മയക്കാഴ്ചകൾ

a

സുജിത്ത് ലാൽ ചിരട്ടയിൽ നിർമിച്ച ശിൽപ്പങ്ങളുമായി

avatar
മനാഫ്‌ താഴത്ത്‌

Published on Jul 18, 2026, 12:00 AM | 1 min read

കടലുണ്ടി

ഉപേക്ഷിക്കപ്പെടുന്ന ഓരോ ചിരട്ടയും സുജിത്‌ ലാലിന് കരവിരുതിനുള്ള ഇടമാണ്‌. സരസ്വതി, ഗണപതി, ശ്രീകൃഷ്ണൻ തുടങ്ങിയ ദൈവരൂപങ്ങൾമുതൽ പക്ഷിമൃഗാദികൾ, വാഹനങ്ങൾ, വാദ്യോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയെല്ലാം മികച്ച ശിൽപ്പഭംഗിയോടെ വിരിയുന്നു.

​മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ സുജിത്‌ലാൽ കോവിഡ് കാലത്ത്‌ വീട്ടിൽ തളച്ചിടപ്പെട്ടപ്പോഴാണ്‌ ചിരട്ടയെ പ്രണയിച്ചു തുടങ്ങിയത്‌. ചെറിയ പരീക്ഷണങ്ങൾ വിജയിച്ചതോടെ ഹരം കയറി. പിന്നീട്‌ മനസ്സിലുദിക്കുന്ന ആശയങ്ങൾ പലവിധ രൂപങ്ങളായി മാറി.

യന്ത്രോപകരണങ്ങളെ ആശ്രയിക്കാതെയാണ്‌ നിർമാണം. ഹാക്സോബ്ലേഡും സാൻഡ് പേപ്പറും മാത്രമുപയോഗിച്ച് കരവിരുതിലണ്‌ നിർമാണം. ചിരട്ടയുടെ സ്വാഭാവിക ഒടിവുചതവുകളെല്ലാം ശിൽപ്പത്തിന്റെ ഭാഗമാക്കി മാറ്റും. മാതാപിതാക്കളായ പി പി ബാബുരാജൻ, സരോജിനി എന്നിവരുടെയും സഹോദരന്മാരായ രഞ്ജിത് ലാൽ, ബബീഷ്‌ ലാൽ എന്നിവരുടെയും പിന്തുണയും സഹായങ്ങളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home