ad
Deshabhimani

എംഡിഎംഎയുമായി യുവാവ് പിടിയിൽ

വിഷ്ണു

വിഷ്ണു

വെബ് ഡെസ്ക്

Published on Jul 13, 2025, 01:21 AM | 1 min read

താമരശേരി

52.45 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. താമരശേരി കോരങ്ങാട്, നടുപുത്തലത്ത് വിഷ്ണു(മാട്ടായി വിഷ്ണു, 30)വിനെയാണ് ശനിയാഴ്ച പുലർച്ചെ ചുങ്കം ജങ്‌ഷനിൽനിന്ന്‌ റൂറൽ സ്പെഷ്യൽ സ്ക്വാഡും താമരശേരി പൊലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയുടെ മുഖ്യകണ്ണിയാണ് ഇയാൾ. കർണാടകയി ലെയും ചെന്നൈയിലെയും പ്രധാന ലഹരിമാഫിയയുമായും നേരിട്ട് ബന്ധമുള്ള വിഷ്ണു ഒരു മാസം മുമ്പ്‌ ഖത്തറിൽനിന്ന്‌ നാട്ടിൽ വന്നതാണ്. ഇടക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വിദേശത്തേക്കും ലഹരിമരുന്നുകൾ എത്തിക്കാറുണ്ട്. വയനാട്ടിൽ റിസോർട്ടുകൾ വാടകക്ക് എടുത്തും ലഹരിക്കച്ചവടം നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമാണ്. സ്പെഷ്യൽ സ്ക്വാഡ് എസ്ഐ രജീവ് ബാബു, സീനിയർ സിപിഒമാരായ എൻ എം ജയരാജൻ, പി പി ജിനീഷ്, എസ്ഐമാരായ എം അബ്ദു, എൻ കെ അബ്ദുൽ റഷീദ്, സീനിയർ സിപിഒമാരായ വി സുധീഷ്, എം നാൻസിത്, എം മുജീബ്, ബിബിൻ രാജ്, ഹോം ഗാർഡ് ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശേരി കോടതി റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home