ad
Deshabhimani

നൃത്തം ചെയ്യൂ, മാനസികാരോഗ്യം നിലനിർത്താം

sa

കല്ലേരി ഉദയ ലൈബ്രറി വനിതാവേദി അംഗങ്ങളെ അനുനന്ദന ഡാൻസ് മൂവ്മെന്റ് തെറാപ്പി പരിശീലിപ്പിക്കുന്നു

avatar
വി രഗീഷ്

Published on Jun 27, 2026, 02:19 AM | 1 min read

വടകര

​ഓടിത്തളരുന്ന ജീവിതയാത്രക്കിടയിൽ മനസ്സ്‌ വിങ്ങുമ്പോൾ അനുനന്ദനയുടെ നൃത്തച്ചുവടുകൾ ആശ്വാസമാകും. ശരീരചലനത്തിലൂടെ മനസ്സിനെ സുഖപ്പെടുത്താനും മാനസിക ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഡാൻസ് മൂവ്മെന്റ് തെറാപ്പിയുമായി ശ്രദ്ധേയയാകുകയാണ്‌ വടകര കല്ലേരി സ്വദേശിയും ഡാൻസ് മൂവ്മെന്റ് തെറാപ്പി പ്രാക്ടീഷണറുമായ ഡോ. എസ് എസ് അനുനന്ദന.

"മനസ്സും ശരീരവും ബന്ധപ്പെട്ടിരിക്കുന്നു' എന്ന ആശയത്തിലൂന്നിയാണ് തെറാപ്പി. മാനസിക സമ്മർദം, ആത്മവിശ്വാസക്കുറവ്, പേടി തുടങ്ങിയ മാനസിക- വൈകാരിക പ്രശ്നങ്ങൾ ശരീരത്തിലും പ്രകടമാകുന്നുണ്ട്‌. നൃത്തം അറിയാത്തവർക്കുപോലും പങ്കെടുക്കാമെന്നതാണ് പ്രത്യേകത. കുട്ടികൾ മുതൽ മുതിർന്നവർവരെ, പുരുഷന്മാരും സ്ത്രീകളും എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും പരിശീലിച്ചെടുക്കാനും കഴിയും. കുട്ടികളിൽ ഏകാഗ്രതയും ആത്മവിശ്വാസവും ഉണ്ടാക്കാനും തെറാപ്പി സഹായിക്കും. ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറായ അനുനന്ദന മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നാണ് ഡാൻസ് മൂവ്മെന്റ്‌ തെറാപ്പി പരിശീലിച്ചത്. ഒന്നുമുതൽ ഒന്നര മണിക്കൂർ വരെ നീളുന്ന ഡാൻസ് മൂവ്മെന്റ്‌ തെറാപ്പി നിലവിൽ വിദ്യാലയങ്ങൾ, ലൈബ്രറികൾ, പകൽവീടുകൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നൽകുന്നത്. കല്ലേരി സ്വദേശി തിരുവോത്ത് സുരേഷ് ബാബുവിന്റെയും സിന്ധുവിന്റെയും മകളാണ് അനുനന്ദന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home