ad
Deshabhimani

കലാലയങ്ങളിൽ കാൽലക്ഷം പേർ എസ്‌എഫ്‌ഐ അംഗങ്ങളാകും

a

എസ്‌എഫ്‌ഐ കോളേജ്‌തല മെമ്പർഷിപ്പ്‌ ക്യാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം മീഞ്ചന്ത ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി അഖില നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 01:00 AM | 1 min read

കോഴിക്കോട്‌

‘മതനിരപേക്ഷ കേരളത്തിനായി സമര വിദ്യാർഥിത്വം’ എന്ന മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ കോളേജ്‌തല അംഗത്വ ക്യാമ്പയിന്‌ തുടക്കം. ജില്ലയിൽ കാൽ ലക്ഷം വിദ്യാർഥികളെ ഇ‍ൗ വർഷം എസ്‌എഫ്‌ഐ അംഗങ്ങളാക്കും.

മീഞ്ചന്ത ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ നൂറുകണക്കിന്‌ വിദ്യാർഥികളുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാതല ഉദ്‌ഘാടനം. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി അഖില ഒന്നാം വർഷ ബികോം വിദ്യാർഥി കെ പി മുഹമ്മദ്‌ അമീന്‌ അംഗത്വം നൽകി ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് നന്ദന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ടി പി അമൽരാജ്, സംസ്ഥാന കമ്മിറ്റി അംഗം കെ സി ഫർഹാൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ നൂതൻ ധീര, എം പി അതിൻ, അഖിൽ, യൂണിറ്റ് പ്രസിഡന്റ്‌ അപർണ, സെക്രട്ടറി മനുദേവ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home