ad
Deshabhimani

കാനറിപ്പടയുടെ വിജയം; 
രാവിലാകെ ആഘോഷം

a
വെബ് ഡെസ്ക്

Published on Jul 01, 2026, 02:19 AM | 1 min read

കോഴിക്കോട്‌

ജപ്പാന്റെ ലോകകപ്പ്‌ പ്രതീക്ഷകൾക്കുമേൽ കാനറിപ്പട നേടിയ വിജയവും തിരിച്ചുവരവും ആഘോഷമാക്കി ബ്രസീൽ ആരാധകർ. ബീച്ചിലും നൈനാംവളപ്പിലും പുതിയപാലത്തുമെല്ലാം ആരാധകർ പതാകകളേന്തി ബൈക്കിലേറി ആരവം മുഴക്കി. ഗ്രാമങ്ങളിലും രാവ്‌ ആഘോഷമാക്കി. ഒരുഗോളിന്‌ പിന്നിൽ നിന്നശേഷം തിരിച്ചുവരവ്‌ നടത്തി വിജയിച്ചത്‌ ആരാധകരുടെ ആവേശം കൊടുമുടിയേറ്റി. പുതിയപാലത്തെ രണ്ട്‌ ബിഗ്‌സ്‌ക്രീനിന്‌ മുന്നിലും വലിയ തിരക്കുണ്ടായിരുന്നു. ഫാസ്‌കോയുടെ സ്‌ക്രീനിന്‌ മുന്നിൽ കളി കാണാൻ സിനിമാതാരവും ബ്രസീൽ ആരാധകനുമായ നീരജ്‌ മാധവ്‌ എത്തിയത്‌ കൂടുതൽ ആവേശമായി. ബ്രസീൽ ജഴ്‌സി ധരിച്ചെത്തിയ നീരജും ആരാധകർക്കൊപ്പം ആർപ്പുവിളിച്ചു. ജപ്പാന്റെ ആദ്യപകുതിയിലെ മുന്നേറ്റത്തിൽ അങ്ങേയറ്റം നിരാശരായും ബ്രസീലിന്റെ നേട്ടത്തിൽ ആറാടിയും നാട്‌ ആഘോഷിച്ചപ്പോൾ കഴിഞ്ഞ രാത്രി ലഭിച്ചത് ഒരു ഫുട്ബോൾ വിരുന്നുതന്നെയായിരുന്നു. ലോകകപ്പിലെ അട്ടിമറികൾക്ക്‌ കൂടി സാക്ഷ്യംവഹിച്ച ദിവസമായിരുന്നു ചൊവ്വ. പരാഗ്വേ കരുത്തരായ ജർമനിയെയും മൊറോക്കോ നെതർലൻഡിനെയും വീഴ്‌ത്തിയതും ആരാധകർ ആഘോഷിച്ചു. തോറ്റ ടീമുകളുടെ ബാനറും കൊടികളും അഴിച്ചുമാറ്റിപ്പിച്ചുള്ള പ്രതികാരവുമുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home