ad
Deshabhimani

‘പ്രേതവസ്ത്രധാരി’യായ മോഷ്ടാവ് സിസിടിവിയിൽ

a

സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം

വെബ് ഡെസ്ക്

Published on Jul 30, 2026, 01:38 AM | 1 min read

മുക്കം

രാത്രിയിൽ വെള്ളവസ്ത്രവും നമസ്കാര കുപ്പായവും ധരിച്ച് മോഷ്ടാവ്‌. കാരശേരി പഞ്ചായത്തിലെ മലാങ്കുന്ന് ഭാഗത്താണ് മോഷ്ടാവ്‌ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുന്നത്. കഴിഞ്ഞദിവസം പ്രദേശത്തെ പള്ളിയിലെ ബാറ്ററിയും സമീപ വീടുകളിൽനിന്ന് റബർ ഷീറ്റുകളും മോഷ്ടിക്കപ്പെട്ടു. ഇതിന് പിന്നാലെ മലാങ്കുന്ന് സ്വദേശിയായ ശിഹാബിന്റെ വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഇയാൾ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസും നാട്ടുകാരും തിരച്ചിൽ ശക്തമാക്കി.

മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാവിനെ ഉടൻ പിടികൂടണമെന്നും പ്രദേശവാസികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home