ad
Deshabhimani

ഓർമയിൽ പൂത്ത്‌ താജ്‌

a

പി എം താജ് അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺഹാളിൽ കണ്ണൂർ തിയേറ്റർ മൂവ്മെന്റ് അവതരിപ്പിച്ച രാവുണ്ണിത്തമ്പാൻ എന്ന നാടകത്തിൽ നിന്ന്

avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 01:02 AM | 1 min read

കോഴിക്കോട്‌

രാഷ്ട്രീയ അകക്കാമ്പിലേക്കുയർത്തി നാടകത്തെ ജനകീയമാക്കിയ പി എം താജിന്റെ ഓർമയിൽ പൂത്ത്‌ കോഴിക്കോട്‌. വിടവാങ്ങിയിട്ട് 36 വർഷം തികയുന്പോഴും താജ് ഓർമകളിൽ ടൗൺഹാൾ വീണ്ടും നിറഞ്ഞു. ജനകീയ വിഷയങ്ങൾ ഉയർത്തുന്ന തത്സമയ അഭിനയ മത്സരവും ഓർമ പങ്കുവയ്‌ക്കലും സാംസ്‌കാരിക സദസ്സും അനുസ്മരണവും നാടകങ്ങളുമൊരുക്കിയാണ്‌ ഇത്തവണ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അനുസ്‌മരണം സംഘടിപ്പിച്ചത്‌.

തത്സമയ അഭിനയ മത്സരത്തിൽ താജിന്റെ പരീക്ഷണങ്ങളെ ഓർമിപ്പിക്കുന്ന വിഷയങ്ങളുമായി 27 പേരാണ്‌ രംഗത്തെത്തിയത്‌. കുട്ടികളുടെ വഴിപിഴയ്‌ക്കലും വാർധക്യത്തിന്റെ ഒറ്റപ്പെടലുമെല്ലാം വിഷയങ്ങളായി. ഒന്നിനൊന്ന്‌ വ്യത്യസ്‌തമായി ഓരോ പ്രകടനങ്ങളും അരങ്ങ്‌ കീഴടക്കി. തെരുവുകളിൽ ജനകീയ പ്രശ്‌നങ്ങളുമായി അധികാരികളുടെ ഉറക്കം കെടുത്തിയ താജിന്റെ കഥാപാത്രങ്ങൾ അരങ്ങിൽ പുനർജനിച്ചു. മത്സരത്തിൽ ബിന്ധ്യ മേരി ജോൺ ഒന്നാം സ്ഥാനവും അജിത നന്പ്യാർ രണ്ടാം സ്ഥാനവും നേടി. ഒ രാജീവാണ്‌ മ‍ൂന്നാമത്‌. മത്സരവിജയികൾക്ക്‌ ജയപ്രകാശ്‌ കാര്യാൽ ഉപഹാരവും ക്യാഷ്‌ പ്രൈസും സമ്മാനിച്ചു.

സാംസ്‌കാരിക സദസ്സ്‌ എം എ സിദ്ദീഖ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ചടങ്ങിൽ രാധാകൃഷ്‌ണൻ പേരാന്പ്ര രചിച്ച ‘ഒലീവ്‌ ഇലകൾക്കിടയിൽനിന്ന്‌ ഒരു പൂന്പാറ്റ കുഞ്ഞ്‌’ പുസ്‌തകം പ്രകാശിപ്പിച്ചു. ടി സുരേഷ്‌ബാബു, വിത്സൺ സാമുവൽ, കെ ആർ മോഹൻദാസ്‌, യു ഹേമന്ത്‌കുമാർ, എ കെ രമേശ്‌, എൽസി സുകുമാരൻ, അജിത നന്പ്യാർ, എം വി സുരേഷ്‌ബാബു, മിത്തു തിമോത്തി എന്നിവർ സംസാരിച്ചു. ഗുലാബ്‌ ജാൻ സ്വാഗതവും എം സി സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു. തുടർന്ന്‌ കണ്ണൂർ തിയേറ്റർ മൂവ്‌മെന്റിന്റെ രാവുണ്ണിത്തന്പാൻ, ജനചേതന ഡ്രമാറ്റിക്‌സിന്റെ വിപരീതം എന്നീ നാടകങ്ങൾ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home