ad
Deshabhimani

വി എസ്‌ സ്മരണ 16 കേന്ദ്രങ്ങളിൽ

a
avatar
സ്വന്തം ലേഖകൻ

Published on Jul 17, 2026, 12:18 AM | 1 min read

കോഴിക്കോട്‌

സമരതീക്ഷ്‌ണമായ ഒരുനൂറ്റാണ്ടിന്‌ രണ്ടക്ഷരത്തിൽ അടിക്കുറിപ്പെഴുതിയ വിപ്ലവ സൂര്യൻ വി എസിന്റെ ഒന്നാംചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ സമുചിതം ആചരിക്കും. ചരമവാർഷിക ദിനമായ ചൊവ്വ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും ചേരും. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും പ്രഭാതഭേരി നടത്തിയും സ്‌മരണ പുതുക്കും.

ജില്ലയിൽ 16 ഏരിയകളിലെ വിവിധകേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും ചേരും. താമരശേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എകരൂരിൽ ചേരുന്ന അനുസ്‌മരണം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസും ബാലുശേരി ട‍ൗണിൽ ജില്ലാ സെക്രട്ടറി എം മെഹബൂബും ഉദ്‌ഘാടനം ചെയ്യും. കക്കോടി പറന്പിൽ ബസാറിൽ ചേരുന്ന റെഡ്‌ വളന്റിയർ മാർച്ചും പ്രകടനവും സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌കുമാറും ട‍ൗൺ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറോപ്പടി ചേവായൂർ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്‌മരണം സംസ്ഥാന കമ്മിറ്റിയംഗം വി വസീഫും ഉദ്‌ഘാടനം ചെയ്യും. കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മൊകേരിയിൽ ചേരുന്ന അനുസ്‌മരണം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതികയും നോർത്ത്‌ ഏരിയയിലെ അന്പലപ്പടിയിൽ ചേരുന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോമും ഉദ്‌ഘാടനം ചെയ്യും.

ഫറോക്ക്‌ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരീക്കാടും സ‍ൗത്ത്‌ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിലും കുന്നമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കെട്ടാങ്ങലിലും തിരുവന്പാടി ഏരിയയിൽ കാരശേരി ജങ്‌ഷനിലും പേരാന്പ്ര ഏരിയയിൽ കമ്യൂണിറ്റി ഹാൾ ഗ്ര‍ൗണ്ടിലുമാണ്‌ പരിപാടി. കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിലും നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എടച്ചേരി കമ്യൂണിറ്റി ഹാളിലും ഒഞ്ചിയം ഏരിയയിൽ നാദാപുരം റോഡിലും വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വില്യാപ്പള്ളി ട‍ൗണിലുമാണ്‌ അനുസ്‌മരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home