ad
Deshabhimani

ബാബുരാജിന്റെ ജീവിതം നാളെ അരങ്ങിൽ

a
വെബ് ഡെസ്ക്

Published on Jul 31, 2026, 01:01 AM | 1 min read

കോഴിക്കോട്‌

സംഗീതലോകത്ത്‌ അനശ്വരമുദ്ര ചാർത്തിയ ബാബുരാജിന്റെ ജീവിതകഥയുമായി നാടകം ‘അകലെ താരാപഥങ്ങളിൽ’ അരങ്ങിൽ. ശനി കോഴിക്കോട്‌ മുഹമ്മദ്‌ അബ്ദുറഹ്മാൻ സ്‌മാരക ജൂബിലി ഹാളിൽ വൈകിട്ട്‌ 6.30ന്‌ നാടകം അവതരിപ്പിക്കും.

​കോഴിക്കോട് നഗരത്തിൽ പാട്ടുപാടി വളർന്ന് സംഗീതലോകത്തിന്റെ അത്യുന്നതങ്ങളിൽ എത്തിയ എം എസ് ബാബുരാജിന്റെ ജീവിതസന്ദർഭങ്ങളാണ്‌ പ്രമേയം. ബാബുക്ക സംഗീതം നൽകിയ അനശ്വര ഗാനങ്ങളുടെ അകമ്പടിയോടെ---യാണ്‌ ദൃശ്യ-–ശ്രാവ്യ അവതരണം. ടി കെ ഗംഗാധരനാണ്‌ രചന. ജയപ്രകാശ് കാര്യാലാണ്‌ സംവിധാനം. കോഴിക്കോടും പരിസരത്തുമുള്ള നാൽപ്പതോളം നാടക നടീനടന്മാരും ഗായകരും നർത്തകികളും നാടകത്തിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home