ad
Deshabhimani

കാഫിർ സ്ക്രീൻ ഷോട്ട്; കള്ളക്കേസിനെതിരെ ജനകീയ പ്രതിരോധം

a

കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചുവെന്ന്‌ കള്ളക്കേസ്‌ ചുമത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ജയിലിലടയ്‌ക്കാനുള്ള 
ശ്രമത്തിനെതിരെ സിപിഐ എം സംഘടിപ്പിച്ച എസ് പി ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 12:56 AM | 1 min read

വടകര

കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചുവെന്ന കള്ളക്കേസ് ചുമത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ജയിലിലടയ്‌ക്കാനുള്ള പൊലീസ് ശ്രമത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ പ്രതിരോധം. വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എസ്‌പി ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും യുഡിഎഫ് സർക്കാരിനുള്ള താക്കീതായി. യുഡിഎഫ് – പൊലീസ് ഗൂഢാലോചന അവസാനിപ്പിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി. ബഹുജന മാർച്ച് കോട്ടക്കടവ് ജനതാ റോഡിൽനിന്നാരംഭിച്ച് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനുസമീപം സമാപിച്ചു. ഓഫീസ് പരിസരത്ത് മാർച്ച് പൊലീസ് തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനംചെയ്തു. എം നാരായണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home