ad
Deshabhimani

​ഇന്ന്‌ ലോക സംഗീതദിനം

ഹൃദയംകൊണ്ട് 
സ്വീകരിക്കുന്ന പാട്ടുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ്‌ അനന്ദവിഷ്‌ണു

Published on Jun 21, 2026, 01:28 AM | 1 min read

കൊല്ലം

​ സംഗീതത്തെ ജീവനായി കൊണ്ടുനടക്കുന്ന രണ്ടു വ്യത്യസ്ത തലമുറകളുടെ സംഗീതജ്ഞർ. ദശകങ്ങളായി സംഗീതസപര്യ തുടരുന്ന മുതിർന്ന സംഗീതജ്ഞയും പ്രഥമ യൂസഫലി കേച്ചേരി സംഗീത അവാർഡ് ജേതാവും അധ്യാപികയുമായ ലതികയും പുതുതലമുറയുടെ ഹരമായി മാറിയ യുവഗായിക വർഷ രഞ്ജിത്തും സംഗീതത്തിന്റെ ഇന്നലെകളെയും ഇന്നുകളെയും കുറിച്ച് പറയുന്നു... സംഗീതാസ്വാദനത്തിൽ എത്ര കാലം കഴിഞ്ഞാലും മാറ്റം ഉണ്ടാകില്ലെന്ന് വർഷ പറയുമ്പോൾ ചലച്ചിത്ര സംഗീത ലോകത്തിലെ ഗാനങ്ങളുടെ പുതുതലമുറ മാറ്റം ബഹുദൂരം മുന്നിലാണ്. എല്ലാത്തരം സംഗീതത്തെയും ആസ്വദിക്കുന്ന സഹൃദയർ നമുക്ക് ചുറ്റുമെന്നുണ്ടെന്ന്‌ ന്യൂ ജെൻ പാട്ടുകളായ ഒരുത്തി, ഹേയ് ബനാനെ എന്നിങ്ങനെയുള്ള പാട്ടുകൾ ചൂണ്ടിക്കാണിച്ച്‌ വർഷ പറഞ്ഞു. പുതിയ തലമുറയ്ക്ക് അവരുമായി പെട്ടെന്ന് കണക്ട് ആകുന്ന പാട്ടുകളാണ്‌ സ്വീകരിക്കപ്പടുന്നതെന്നും വർഷ പറഞ്ഞു. 2020ലെ ഏറ്റവും മികച്ച തമിഴ് ഗായികയ്ക്കുള്ള അവാർഡ് നേടിയത് വർഷയാണ്. തായി നിലം എന്ന സിനിമയിലെ ആഗായം മേലെ എന്ന ഗാനത്തിനാണ് വർഷയ്ക്ക് അവാർഡ്‌ ലഭിച്ചത്.​ സംഗീത സംവിധായകൻ ശരത്തിന്റെ സഹോദരനും സംഗീത സംവിധായകനും ഗായകനുമായ രഞ്ജിത് വാസുദേവന്റെ ഇളയ മകളാണ് വർഷ. ​കാതോട്‌ കാതോരം തേൻചോരുമാ മന്ത്രം ഈണത്തിൽ..., പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ... തുടങ്ങി നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച പിന്നണി ഗായികയാണ്‌ ലതിക ടീച്ചർ. ​1985ൽ ഭരതൻ സംവിധാനംചെയ്ത കാതോട് കാതോരത്തിലെ ‘കാതോട് കാതോരം’ ഗാനം ഇന്നും നൊസ്റ്റാൾജിയയാണ്‌. അമരത്തിലെ ‘ഹൃദയരാഗ തന്ത്രിമീട്ടി ’ പ്രാർഥനാ ഗാനം അന്നത്തെ സൂപ്പർ ഹിറ്റാണ്. പ്രിയദർശന്റെ താളവട്ടം, ചിത്രം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലും പാടി. 1990ൽ സംഗീത കോളേജിൽ ജോലിയിൽ പ്രവേശിച്ചു. 2015ൽ പ്രിൻസിപ്പലായി വിരമിച്ചു. കർണാടക സംഗീതജ്ഞ എന്ന നിലയിലും ടീച്ചർ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇടവേളയ്‌ക്കുശേഷം 2016-ൽ ഗപ്പി എന്ന സിനിമയിൽ ‘ അതിരലിയും കരകവിയും ’ പാടി തിരിച്ചുവരവ് നടത്തി. ​​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home