ചെറുവണ്ണൂർ മേൽപ്പാലം നിർമാണം മന്ദഗതിയിൽ
പിഡബ്ല്യുഡി ഓഫീസിലേക്ക് ജനകീയ മാർച്ച്

ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി പിഡബ്ല്യുഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് എം ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു
ഫറോക്ക്
ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കും സർക്കാരിന്റെ അലംഭാവത്തിനുമെതിരെ സിപിഐ എം നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. മൂന്നുമാസത്തോളമായി നിർമാണം മന്ദഗതിയിലാണ്. കാലാവധി കഴിയാറായിട്ടും പ്രവൃത്തി പൂർത്തിയാക്കാനായിട്ടില്ല.
ഫറോക്ക് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പുതിയ പാലത്തിന് സമീപത്തെ പിഡബ്ല്യുഡി സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം വാഴയിൽ ബാലകൃഷ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി രാധാഗോപി സ്വാഗതവും ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി എം മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി യഥാസമയം വിലയിരുത്തി പ്രവൃത്തി ഉടൻ പൂർത്തിയാക്കുക, എല്ലാ സർവീസ് റോഡുകളും പൂർണമായും സഞ്ചാരയോഗ്യമാക്കി ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, പൊതുമരാമത്ത് വകുപ്പിന്റെയും സർക്കാരിന്റെയും ബേപ്പൂർ മണ്ഡലത്തിലെ വികസന പദ്ധതികളോടുള്ള അവഗണനയും രാഷ്ട്രീയ പകപോക്കലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു മാർച്ച്.










0 comments