ad
Deshabhimani

6 മാസം; വലയിലായത് 814 പാമ്പുകൾ

a
വെബ് ഡെസ്ക്

Published on Jun 30, 2026, 01:15 AM | 1 min read

കോഴിക്കോട്

മഴക്കാലമെത്തിയിട്ടും വേനൽച്ചൂട് വിട്ടുമാറാത്തതിനാൽ മനുഷ്യവാസ മേഖലകളിലേക്കെത്തുന്ന പാമ്പുകൾക്കും കുറവില്ല. വനംവകുപ്പിന്റെ റാപ്പിഡ് റെസ്-പോൺസ് ടീമിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആറ് മാസത്തിനിടെ 814 പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടു. കഴിഞ്ഞ മേയിൽ മാത്രം 223 പാമ്പുകളെ പിടികൂടി. ജനുവരി– 90, ഫെബ്രുവരി– 134, മാര്‍ച്ച്– 223, ഏപ്രിൽ– 144 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിലെ കണക്ക്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജില്ലയിൽ 15 പേര്‍ പാമ്പുകടിയേറ്റ് മരിച്ചു. 2020– രണ്ട്, 2021– ഒന്ന്, 2022 – മൂന്ന്, 2023– ഒന്ന്, 2024– അഞ്ച്, 2025– മൂന്ന് എന്നിങ്ങനെയാണ്‌ പാന്പുകടിയേറ്റ് മരിച്ചവരുടെ കണക്ക്. പാമ്പുകടിയേറ്റ്‌ ചികിത്സ തേടിയെത്തുന്നവരും ഏറെയാണ്.

പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ സർപ്പ വളന്റിയര്‍മാരുടെ സേവനം ലഭ്യമാണ്‌. പാമ്പിനെ കണ്ടെത്തിയാൽ വളന്റിയര്‍മാരെ വിവരം അറിയിക്കാം. വളന്റിയര്‍മാരെത്തി പാന്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിനുള്ളിലേക്ക് മാറ്റും. സർപ്പആപ് പ്ലേ സ്‌റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വനംവകുപ്പിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന 18004254733 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ കൈമാറാം.

പാമ്പുകടിയേൽക്കാതിരിക്കാൻ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ പാമ്പുകൾക്കും വിഷമില്ലാത്തതിനാൽ അനാവശ്യ ഭീതി വേണ്ടെന്നും വനംവകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home