ad
Deshabhimani

പനിച്ചൂടിൽ ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം

ഇനി ട്രോളിങ് നിരോധത്തിന്റെ നാളുകൾ. ഒമ്പത‍് അർധരാത്രിമുതൽ 52 ദിവസങ്ങളിലാണ് ട്രോളിങ് നിരോധമുള്ളത്. ട്രോളിങ് നിരോധത്തിന് 
മുന്നോടിയായി പുതിയാപ്പ ഹാർബറിൽ അറ്റകുറ്റപ്പണികൾക്കായി ബോട്ടുകൾ കരയ്ക്ക് കയറ്റുന്ന മൂപ്പൻ ആലി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഖലാസികൾ

avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 12:55 AM | 1 min read

കോഴിക്കോട്‌

മഴ ശക്‌തമായതോടെ ജില്ലയിലും പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു. ഇ‍ൗ മാസം ആറുവരെ 5192 പേർ പനി ബാധിച്ച്‌ ചികിത്സ തേടി. കാലവർഷം തുടങ്ങിയതോടെ പകർച്ചവ്യാധികൾ അതിവേഗം പടരുകയാണ്‌. ജില്ലയിലെ ഭ‍ൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളുടെയും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതും രോഗങ്ങൾ വർധിക്കാൻ കാരണമായി. ശനിയാഴ്‌ച മാത്രം 922 പേർ പനി ബാധിച്ച്‌ ചികിത്സ തേടി. നാലുപേരെ അഡ്‌മിറ്റ്‌ ചെയ്തു. കഴിഞ്ഞ മാസം 15182 പേർക്ക്‌ പനി ബാധിച്ചിരുന്നു. മെയ്‌ ഒന്ന്‌ മുതൽ ജൂൺ ആറുവരെ 694 പേർ ഡെങ്കിപ്പനിക്കും 8272 പേർ വയറിളക്ക രോഗങ്ങൾക്കും ചികിത്സ തേടി. ഇ‍ൗ മാസം മാത്രം 68 പേർക്ക്‌ ഡെങ്കി സ്ഥിരീകരിച്ചു. 121 പേർ നിരീക്ഷണത്തിലാണ്‌. ശനിയാഴ്‌ച ഡെങ്കി ആശങ്കയിൽ 17 പേർ ആശുപത്രികളിലെത്തി. മൂന്നുപേർ ചികിത്സയിൽ പ്രവേശിച്ചു. 14 പേർ നിരീക്ഷണത്തിലാണ്‌. 304 പേർ വയറിളക്ക രോഗത്തിനും ഏഴുപേർ ചിക്കൻ പോക്‌സിനും മൂന്നുപേർ ഹെപ്പറ്റൈറ്റിസിനും ഒരാൾ എലിപ്പനിക്കും ചികിത്സ തേടി. ജില്ലയിൽ അമീബിക്‌ മസ്‌തിഷ്‌കജ്വരം ബാധിച്ച ഒമ്പതുവയസ്സുകാരനും 19 വയസ്സുകാരനും ചികിത്സയിൽ തുടരുകയാണ്‌. കോട്ടൂർ, ഫറോക്ക്‌ സ്വദേശികളാണിവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home