ad
Deshabhimani

വിദ്യാഭ്യാസവകുപ്പിന്റെ വ്യാജ ലെറ്റർപാഡ് തയ്യാറാക്കി തട്ടിപ്പ്: 2 പേർ പിടിയിൽ

Data scam.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 01:35 AM | 1 min read

മട്ടാഞ്ചേരി: വിദ്യാഭ്യാസവകുപ്പിന്റെ വ്യാജ ലെറ്റർപാഡ് തയ്യാറാക്കി അതിൽ താൽക്കാലിക ജോലി വാഗ്ദാനം ചെയ്ത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ച് പലരിൽ നിന്നായി പണം തട്ടിയ രണ്ടുപേർ പിടിയിൽ. കട്ടപ്പന പുളിക്കത്തറയിൽ ശ്രീരാഗ് (20), അമ്പലപ്പുഴ സ്വദേശിനി കൃഷ്ണപ്രിയ എന്നിവരാണ് പിടിയിലായത്.


തട്ടിപ്പിനിരയായി 40,000 രൂപ നഷ്ടപ്പെട്ട ഉദ്യോഗാർഥിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്‌റ്റ്‌. ശ്രീരാഗ് ഇത്തരം തട്ടിപ്പ് നടത്തി നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതിയായ കൃഷ്ണപ്രിയയുടെ അക്കൗണ്ടിലേക്കാണ് ഉദ്യോഗാർഥികൾ തുക നിക്ഷേപിക്കുന്നത്.


ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. താരതമ്യേന ചെറിയ തുക നഷ്ടപ്പെടുന്നതിനാൽ പലരും പരാതി നൽകാറില്ലെന്നും പൊലീസ് പറഞ്ഞു. കേസിൽ ഒരാൾ കൂടി പിടികൂടാനുണ്ട്. ഇയാൾക്കുള്ള അന്വേഷണം തുടരുകയാണ്. ഇൻസ്‌പെക്‌ടർ കെ എ ഷിബിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home