ad
Deshabhimani

ഡീസൽ വിലവർധന; ബസുടമകളുടെ മാർച്ച്‌ ഇന്ന്‌

BUS OPERATRS FOUNDATN.
വെബ് ഡെസ്ക്

Published on Jun 08, 2026, 01:33 AM | 1 min read

മലപ്പുറം: രണ്ടാഴ്ചക്കുള്ളിൽ ഒരുലിറ്റർ ഡീസലിന് എട്ട് രൂപ വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്‌ച ബസുടമകൾ മാർച്ചും ധർണയും നടത്തുമെന്ന്‌ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ കെ തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം എസ് പ്രേംകുമാർ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.


​കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികം വരുന്ന സ്ത്രീ യാത്രക്കാർ സ്വാഭാവികമായും അതിലേക്ക്‌ മാറും. സ്വകാര്യ ബസുകൾ ഡീസൽ അടിക്കാനുള്ള ദിവസവരുമാനംപോലും ലഭിക്കാതെ സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതമാവുകയാണ്‌.


സ്വകാര്യ ബസ് വ്യവസായത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം. കെഎസ്ആർടിസിയും സ്വകാര്യ മേഖലയും ഒരുപോലെ സംരക്ഷിക്കുന്ന ഗതാഗത നയം രൂപീകരിക്കണമെന്ന് മാർച്ചിലും ധർണയിലും ആവശ്യപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home