അനുസ്മരണം നടത്തി

സിപിഐ നേതാക്കളായിരുന്ന കെ ടി ജേക്കബ്, ജേക്കബ് ഫിലിപ്പ്, കൂത്താട്ടുകുളം മേരി എന്നിവരുടെ അനുസ്മരണ സമ്മേളനം കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
സിപിഐ നേതാക്കളായിരുന്ന കെ ടി ജേക്കബ്, ജേക്കബ് ഫിലിപ്പ്, കൂത്താട്ടുകുളം മേരി എന്നിവരുടെ അനുസ്മരണ സമ്മേളനം കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ എസ് രാജൻ അധ്യക്ഷനായി. എൻ അരുൺ അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധമേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള പുരസ്കാര സമർപ്പണവും ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കെ എൻ സുഗതൻ നിർവഹിച്ചു.
മാധ്യമപ്രവർത്തകർക്കുള്ള കെ ടി ജേക്കബ് മെമ്മോറിയൽ പുരസ്കാരം എൻ സി വിജയകുമാറിനും കൂത്താട്ടുകുളം മേരി പുരസ്കാരം മികച്ച ചിത്രകലാകാരി രമ സജീവനും സമ്മാനിച്ചു. കോമഡി താരം പോൾസൺ കൂത്താട്ടുകുളത്തെ ആദരിച്ചു. അബാക്കസ് ദേശീയ മത്സരത്തിൽ ജേതാവായ ആദ്യ അനുവിനെ അനുമോദിച്ചു. എം ജെ ജേക്കബ്, എം എം ജോർജ്, കെ എൻ ഗോപി, ജിൻസൺ വി പോൾ, ബിമൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.









0 comments