4 പേർക്കുകൂടി; മരിച്ച സ്ത്രീക്ക് ഷിഗല്ലയെന്ന് സംശയം

കോഴിക്കോട്
ജില്ലയിൽ ശനിയാഴ്ച നാലുപേർക്ക് കൂടി ഷിഗല്ല ബാധിച്ചു. ഇതോടെ ഇൗ മാസം ജില്ലയിൽ രോഗബാധിതരായവരുടെ എണ്ണം 40 ആയി. സംസ്ഥാനത്ത് ഏറ്റവുമധികം ഷിഗല്ല ബാധിതർ ജില്ലയിലാണ്.
മാവൂരിൽ പനി ബാധിച്ച് ഒരു സ്ത്രീ മരിച്ചു. ഇവർക്ക് ഷിഗല്ലയായിരുന്നുവെന്ന് സംശയിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ, രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഇവരുടെ രക്തസാമ്പിൾ ശേഖരിക്കാനായില്ലെന്നും അതിനാൽ, ഷിഗല്ല സംശയപ്പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.









0 comments