ad
Deshabhimani

റെയിൽവേ അനാസ്ഥക്കെതിരെ യുവജന പ്രതിഷേധം

a

റെയിൽവേയുടെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Jul 11, 2026, 02:23 AM | 1 min read

കോഴിക്കോട്‌

റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക്‌ ടവർ തകർന്നുവീണതിൽ റെയിൽവേ അധികൃതരുടെ അനാസ്ഥക്കെതിരെ യുവജന പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക്‌ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന്‌ യുവാക്കൾ പങ്കെടുത്തു.

ലിങ്ക് റോഡ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്‌ ഉദ്‌ഘാടനംചെയ്തു. ട‍ൗൺ ബ്ലോക്ക്‌ സെക്രട്ടറി ഫഹദ്‌ ഖാൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എം സച്ചിൻദേവ്‌, ജില്ലാ ജോ. സെക്രട്ടറി ടി അതുൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആർ ഷാജി, എം വി നീതു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിനാൻ ഉമ്മർ, പി ശാരുതി, അമിതാ പ്രദീപ്‌ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home