ഇന്റർസോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്
വിക്‌ടോറിയ കോളേജ് ചാമ്പ്യന്മാർ

കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ പീപ്സൈറ്റ് എയർ റൈഫിൾ വിഭാഗത്തിൽ എയിമിങ്ങിന് തയ്യാറെടുക്കുന്ന മത്സരാർഥി
പാലക്കാട്
കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് ഓവറോൾ ചാമ്പ്യന്മാർ. കൊണ്ടോട്ടി ഇഎംഇഎ കോളേജാണ് റണ്ണറപ്പ്. പുരുഷ വിഭാഗത്തിൽ ഗവ. വിക്‌ടോറിയ കോളേജ് ഒന്നാം സ്ഥാനംനേടി. രണ്ടാം സ്ഥാനം തൃശൂർ കേരളവർമ കോളേജും കോഴിക്കോട് ലോ കോളേജും പങ്കിട്ടു. വനിതാ വിഭാഗത്തിൽ കൊണ്ടോട്ടി ഇഎംഇഎ കോളേജും ഗവ. വിക്‌ടോറിയ കോളേജും ഒന്നും രണ്ടും സ്ഥാനത്തെത്തി. പാലക്കാട് ചന്ദ്രനഗറിലെ ജില്ലാ റൈഫിൾ അസോസിയേഷൻ റെയ്‌ഞ്ചസിൽ നടന്ന മത്സരത്തിൽ കലിക്കറ്റ് സർവകലാശാലയിലെ എട്ട് കോളേജുകളിൽനിന്ന് 30 മത്സരാർഥികൾ പങ്കെടുത്തു. മത്സരത്തിന് ഷൊർണൂർ എംപിഎംഎംഎസ്‌എൻ ട്രസ്റ്റ് കോളേജാണ് ആതിഥേയത്വം വഹിച്ചത്. ചാമ്പ്യൻഷിപ് പ്രിൻസിപ്പൽ ഡോ. പി രജനി ഉദ്‌ഘാടനം ചെയ്തു. ഡോ. ജി ബിപിൻ അധ്യക്ഷനായി. ഡോ. മായ, പരിശീലകൻ കെ ലെനു എന്നിവർ സംസാരിച്ചു.









0 comments