ad
Deshabhimani

പോളിങ് ബൂത്തുകള്‍ സജ്ജം

a

തദ്ദേശ തെരഞ്ഞെടുപ്പിനായി വെള്ളയില്‍ ഗവ. ഫിഷറീസ് യുപി സ്കൂളിലെ ബൂത്തുകളിലൊന്ന് 
സജ്ജമാക്കുന്ന ഉദ്യോഗസ്ഥര്‍

വെബ് ഡെസ്ക്

Published on Dec 11, 2025, 01:43 AM | 1 min read

കോഴിക്കോട്

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകൾ സജ്ജം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളില്‍ 10ന് വൈകിട്ടോടെ എത്തിയിരുന്നു. ജില്ലയിൽ 3097 പോളിങ് സ്റ്റേഷനുകളാണുള്ളത്. 20 കേന്ദ്രങ്ങളില്‍നിന്നാണ് കോഴിക്കോട് കോർപറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഏഴ് നഗരസഭകളിലേക്കും 70 പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ കൃത്യമായ ഏകോപനത്തോടെയായിരുന്നു വിതരണം. കോര്‍പറേഷനിലെ വിതരണകേന്ദ്രമായ നടക്കാവ് ജിവിഎച്ച്എസ്എസും നഗരസഭകളിലെ വിതരണകേന്ദ്രമായ കൊയിലാണ്ടി ജിവിഎച്ച്എസ്എസും കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലയില്‍ 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമുള്‍പ്പെടെ 26,82,682 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. വിവിധ തലങ്ങളിലേക്കായി 3002 പുരുഷന്മാരും 3326 സ്ത്രീകളും ഉള്‍പ്പെടെ 6328 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറുവരെ പോളിങ് സ്റ്റേഷനില്‍ വോട്ടുചെയ്യാന്‍ എത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പ് (തിരിച്ചറിയല്‍ രേഖ), കേന്ദ്ര, -സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോർട്ട്‌, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറുമാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ വോട്ട് ചെയ്യാന്‍ ഉപയോഗപ്പെടുത്താം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home