പെരിഞ്ഞനത്ത് ആനയൂട്ട്

കൊടുങ്ങല്ലൂർ
കർക്കടക മാസാചരണത്തിന്റെ ഭാഗമായി പെരിഞ്ഞനം മുമ്പുവീട്ടിൽ വിശ്വനാഥപുരം ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. ക്ഷേത്രാങ്കണത്തിൽ ഏഴ് ആനകൾ അണിനിരന്നു. ക്ഷേത്രം രക്ഷാധികാരി എം കെ സത്യനാഥൻ, സെക്രട്ടറി എം ആർ രഞ്ജിത്ത്, എം എസ് സനീഷ്, എം പി രഘുനാഥ്, എം കെ മുരളീധരൻ, എം കെ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.










0 comments